സാരിയുടുത്ത് അഭിനയിക്കാന്‍ പേടിയാണെന്ന് കാവ്യ മാധവന്‍

By Aswathi

പ്രശസ്തിയിലിരിക്കുന്നവരെ ചളിവാരി എറിയാന്‍ പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമാണ്. പ്രത്യേകിച്ച് മലയാളികള്‍ക്ക്. അതാണല്ലോ ഇപ്പോള്‍ ഈ ലാലിസം ഇത്രയും വലിയ പ്രശ്‌നമാകുവാന്‍ തന്നെ കാരണം. പറഞ്ഞു വരുന്നത് ലാലിസത്തെ കുറിച്ചല്ല. അടുത്തിടെ കാവ്യ മാധവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഇത് ഓര്‍ത്ത് പോയെന്നു മാത്രം.

കാവ്യയ്ക്ക് അടുത്തിടെ സാരിയുടുത്ത് അഭിനയിക്കാന്‍ ഭയങ്കര പേടിയാണ്. മറ്റൊന്നും കൊണ്ടല്ല ടെക്‌നോളജി മാറിയതിനൊപ്പം ആളുകളുടെ അഭിരുചിയും മാറിയിരിക്കുന്നു എന്നതു തന്നെ.

kavya

ടെക്‌നോളജി ഒരുപാട് വളര്‍ന്നപ്പോള്‍ അതിന്റെ ദുരുപയോഗവും കൂടി. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ സാരിയുടുത്ത് അഭിനയിക്കുമ്പോള്‍ പേടിയാണ്. ഇടതുവശത്ത് മൊബൈലില്‍ ഫോട്ടോ എടുക്കാനായി ഒരാള്‍ നിന്നാല്‍, അവിടെ ഒരാള്‍ നില്‍ക്കുന്നു അതുകൊണ്ട് ഞാന്‍ സാരി ഇങ്ങനെ പിടിച്ചേ അഭിനയിക്കുവെന്ന് പറയാന്‍ പറ്റുമോ? ഫോട്ടോ എടുത്തയാള്‍ അപ്പോള്‍ തന്നെ ഫേസ്ബുക്കിലിടും. അതാസ്വദിക്കാനും ഒരു വിഭാഗം ആളുകളുണ്ടാവും- കാവ്യ മാധവന്‍ പറഞ്ഞു.

അടുത്തിടെ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും വ്യാപകമായി പ്രചരിച്ചിരുന്നു. കാവ്യാ മാധവനും അതിലെ ഒരിരയായി. ലക്ഷ്മി മേനോനും മഞ്ജു പിള്ളയും ആന്‍ അഗസ്റ്റിനുമൊക്കെ അതില്‍ ചിലരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X