വാപ്പച്ചിയോട് ഡയലോഗ് പറയാന്‍ പേടിയാണ്: ദുല്‍ഖര്‍
ദുല്‍ഖര്‍ സല്‍മാന്റെ അഭിനയത്തിലൊന്നും മമ്മൂട്ടി ഇടപെടാറോ അഭിപ്രായം പറയാറോ പോവാറില്ല. വാപ്പച്ചി എന്തെങ്കിലും പഠിപ്പിച്ചു തന്നോ എന്ന് ചോദിച്ചാല്‍, സെറ്റില്‍ ആള്‍ക്കാരോട് എങ്ങനെ പരുമാറണം എന്നു പറഞ്ഞു തന്നു എന്നല്ലാതെ അഭിനയത്തിന്റെ ടിപ്‌സുകളൊന്നും പറഞ്ഞു തന്നിട്ടുണ്ടെന്നാണ് മുമ്പൊരിക്കല്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നത്.
അച്ഛന്റെ കഴിവാണോ മകന് ലഭിച്ചതെന്ന് ചോദിച്ചാല്‍, കാലത്തിന്റേതായ ചില മാറ്റങ്ങളുണ്ടെന്നതല്ലാതെ ദുല്‍ഖറിന്റെ അഭിനയവും അച്ഛനോളം വരും. ഇനി മമ്മൂട്ടി ഇരുത്തി അഭിനയം പഠിപ്പിക്കാന്‍ ശ്രമിച്ചാലും ദുല്‍ഖര്‍ ഇരുന്നു കൊടുക്കില്ലല്ലോ.

വാപ്പച്ചിയ്ക്ക് മുന്നില്‍ ഡയലോഗു പറയാന്‍ പോലും ദുല്‍ഖര്‍ സല്‍മാന് പേടിയാണത്രെ. ചില സ്‌ക്രിപ്റ്റുകള്‍ കൊണ്ടു വന്ന്, ഇതിലെ ഡയലോഗൊന്ന് പറഞ്ഞേ എന്ന് വാപ്പച്ചി പറയും. അത് പടം വരുമ്പോള്‍ കണ്ടോ എന്ന് പറഞ്ഞ് ഞാന്‍ മുങ്ങും- ദുല്‍ഖര്‍ പറഞ്ഞു.
മകന്‍ ദുല്‍ഖറിന് പോലും മമ്മൂട്ടിയുടെ മുന്നില്‍ ഡയലോഗ് പറയാന്‍ പേടി. അപ്പോള്‍ പിന്നെ ഒപ്പം അഭിനയിക്കുന്നവര്‍ പേടിയാണെന്ന് പറയുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ലല്ലോ.


Click it and Unblock the Notifications