ഈണങ്ങളുടെ കൂട്ടുകാരനാവാന്‍ കൊതിച്ച് ശരത്
ടെലിവിഷന്‍ സീരിയലുകളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ശരത് ദാസ്. അഭിനയം ശരത്തിന് പ്രിയപ്പെട്ടതാണെങ്കില്‍ അതുപോലെ പ്രിയമുള്ളതാണ് സംഗീതവും. അതങ്ങനെയല്ലേ വരൂ പ്രശസ്ത കഥകളി സംഗീതഞ്ജന്‍ വെണ്‍മണി ഹരിദാസിന്റെ മകനായ ശരത്തിന് സംഗീതത്തെ കൈവിട്ട് കളയാനാകുമോ.
ഇപ്പോള്‍ പല പരിപാടികളിലും മൃദഗവും വയലിനുമൊക്കെ വായിച്ച് ശരത് സംഗീത രംഗത്തും ശ്രദ്ധേയനാകുന്നുണ്ട്. കമ്പോസിംഗിലാണ് ശരത്തിന് താത്പര്യം. അറിയപ്പെടുന്ന ഒരു സംഗീത സംവിധായകനാകണമെന്നും ആഗ്രഹമുണ്ട്

ആദ്യമായാണ് തന്റെ ഭാര്യയ്ക്ക് വേണ്ടിയാണ് ഗാനം ഒരുക്കിയതെന്ന് ശരത് പറയുന്നു.വിവാഹ നിശ്ചയത്തിന് ശേഷമാണ് ഗാനമൊരുക്കിത്. തന്റെ പ്രിയപ്പെട്ടവള്‍ക്ക് വേണ്ടിയൊരുക്കിയ ഗാനം പ്രണയാര്‍ദ്രമായിരുന്നെന്നും ശരത്. സംഗീതത്തില്‍ താനൊരു കുട്ടിയാണെന്നും സംഗീതത്തില്‍ തന്റെ ലക്ഷ്യം നേടുമെന്നും ശരത് പറഞ്ഞു.


Click it and Unblock the Notifications











