എനിക്കറിയാവുന്ന ഷൈന്‍ നല്ലവനാണെന്ന് ഇതിഹാസ സംവിധായകന്‍
ഇതിഹാസ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷൈന്‍ ടോം ചാക്കോയെ കൊക്കൈന്‍ കേസില്‍ അറസ്റ്റ് ചെയ്ത വാര്‍ത്ത സിനിമാ ലോകത്തെ നടുക്കിയിരിക്കുകയാണ്. ബോളിവുഡില്‍ മറ്റും ഇത്തരം വാര്‍ത്തകള്‍ പരിചതമാണെങ്കിലും മലയാളത്തിലെ ഒരു യുവനടനെ ഇങ്ങനെ അറസ്റ്റ് ചെയ്യുമെന്ന് വിചാരിച്ചതേയില്ല. തന്റെ ആദ്യത്തെ സിനിമയിലെ നായകന്‍ അറസ്റ്റിലായ വാര്‍ത്ത കേട്ടപ്പോള്‍ ബിനു എസും ഒന്ന് നടുങ്ങി.
എനിക്കറിയാവുന്ന ഷൈന്‍ ടോം ചാക്കോ വളരെ നല്ല വ്യക്തിയാണെന്ന് ബിനു എസ് പറയുന്നു. സെറ്റിലൊന്നും യാതൊരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. എല്ലാവരോടും വളരെ മാന്യമായിട്ടാണ് പെരുമാറിയത്. ഷൂട്ടിങിന്റെ ഇടയ്ക്ക് ഷൈന്‍ പുകവലിക്കുന്നതോ മദ്യപിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്നും ബിനു പറയുന്നു. ഷൈന്‍ അറസ്റ്റിലായി എന്ന വാര്‍ത്ത ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പിന്നീട് ടിവി തുറന്നു നോക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

കമലിന്റെ സഹസംവിധായകനായി സിനിമിലെത്തിയെ ഷൈന്‍ ടോം ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് തിരിയുന്നത്. പിന്നീട്, അന്നയും റസൂലും, പകിട, ഹാങ് ഓവര്‍, തേഡ് വേള്‍ഡ് ബോയിസ്, മസാല റിപബ്ലിക്ക് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കരിയര്‍ ബ്രേക്ക് നല്‍കിയത് ഇതിഹാസയാണ്. ഷൈന്‍ മലയാളത്തില്‍ പുതിയൊരു താരോദയത്തിന് തുടക്കം കുറിയ്ക്കുമെന്ന് വിശ്വസിച്ചിരുന്നപ്പോഴാണ് മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെടുന്നത്.


Click it and Unblock the Notifications











