ഒരു വര്‍ഷത്തേക്ക് ആരും കഥ പറയാന്‍ ഫഹദിന്റെ അടുത്തു ചെല്ലേണ്ട
ഫഹദ് ഫാസില്‍ നായകനാകുന്നു എന്ന പേരില്‍ അര ഡസന്‍ സിനിമകളുടെ പേരെങ്കിലും ഇപ്പോള്‍ കേള്‍ക്കുന്നുണ്ടാകും. എന്നാല്‍ ഫഹദ് ഒരു സത്യം പറയുന്നു- മൂന്നു ചിത്രങ്ങളിലേക്കേ താന്‍ ഇതുവരെ കരാര്‍ ആയിട്ടുള്ളൂ. ഇനി ഒരു വര്‍ഷത്തേക്ക് താന്‍ കഥയൊന്നും കേള്‍ക്കുന്നില്ലെന്നു ഫഹദ് ഫാസില്‍ പറഞ്ഞു.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മണിയറ കള്ളന്‍, നടന്‍ വിനീത്കുമാര്‍ സംവിധാനം ചെയ്യുന്ന അയാള്‍ ഞാനല്ല, പുതിയൊരു സംവിധാകന്റെ ചിത്രം. ഇത്രമാത്രമേ ഫഫദ് ഡേറ്റ് കൊടുത്തിട്ടുള്ളൂ. ഇനി പണ്ടത്തേതുപോലെ കേള്‍ക്കുന്ന കഥകളിലെല്ലാം ചാടി അഭിനയിക്കുന്നില്ലെന്നാണ് ഫഹദ് പറയുന്നത്. അങ്ങനെ അഭിനയിച്ചതിന്റെ പേരില്‍ ഈവര്‍ഷം ഏറെ ചീത്തപ്പേരുണ്ടാക്കി.

അഞ്ച് ചിത്രങ്ങള്‍ റിലീസ് ചെയ്തതില്‍ മൂന്നെണ്ണം വന്‍പരാജയമായി. വണ്‍ ബൈ ടു, മണി രത്‌നം, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നിവ. ആകെ നേട്ടമുണ്ടാക്കിയത് ബാംഗഌര്‍ ഡെയ്‌സും ഇയ്യോബിന്റെ പുസ്തകവും. അത് രണ്ടും മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളായിരുന്നു. ആദ്യത്തേതിന്റെ ക്രഡിറ്റ് മുഴുവന്‍ ലഭിച്ചത് ദുല്‍ക്കര്‍ സല്‍മാനും നിവിന്‍ പോളിക്കുമായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തില്‍ ജയസൂര്യയും ലാലും നേട്ടം പങ്കിട്ടു.
മറിയം മുക്കിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ജയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്യുന്ന ചിത്രം കടപ്പുറത്തെകഥയാണ്. ഇതുകൂടാതെ ഹരം എന്നൊരു ചിത്രം പൂര്‍ത്തിയാക്കി. അത് ക്രിസ്മസിനു റിലീസ് ചെയ്യും.
തുടര്‍ന്ന് അന്‍വറിന്റെയും വിനീതിന്റെയും ചിത്രത്തില്‍ അഭിനയിക്കും. ഫെബ്രുവരിയില്‍ തലശേരിയിലാണ് മണിയറക്കള്ളന്റെ ചിത്രീകരണം. അതിനു ശേഷം വിനീത് ചിത്രത്തില്‍. അതില്‍ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. സംവിധായകന്‍ രഞ്ജിത്താണ് കഥയും തിരക്കഥയും. അതിനു ശേഷം പുതിയ സംവിധായകന്റെ ചിത്രത്തിലും. ഇനി ഫഹദ് നായകനാകുന്നു എന്നു കേട്ടാല്‍ കണ്ണുമടച്ച് വിശ്വസിക്കേണ്ട.


Click it and Unblock the Notifications











