»   »  കാശിന് ആവശ്യം വന്നപ്പോള്‍ തിരക്കഥ വിറ്റു, ഉടന്‍ പുറത്തിറങ്ങുന്ന സിനിമയുടെ പിന്നാമ്പുറ കഥകള്‍

കാശിന് ആവശ്യം വന്നപ്പോള്‍ തിരക്കഥ വിറ്റു, ഉടന്‍ പുറത്തിറങ്ങുന്ന സിനിമയുടെ പിന്നാമ്പുറ കഥകള്‍

Posted By: Nihara
Subscribe to Filmibeat Malayalam

  ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രം പ്രഖ്യാപിച്ചപ്പോള്‍ ചിത്രത്തിന് ജൂഡ് ആന്റണി തിരക്കഥ ഒരുക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ അതില്‍ ജൂഡിന്റെ പേരില്ലായിരുന്നു.

  സിനിമയുടെ ടൈറ്റിലില്‍ തിരക്കഥാകൃത്തിന്റെ പേരിന്റെ സ്ഥാനത്ത് മറ്റൊരു പേരാണുണ്ടായിരുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ സംശയ നിവാരണത്തിന് തന്നെ വിളിച്ചുവെന്ന് ജൂഡ് ആന്റണി പറഞ്ഞു.

  തിരക്കഥ വില്‍ക്കാനുണ്ട്

  ഓംശാന്തി ഓശാനയ്ക്കു മുന്‍പ് ജൂഡ് എഴുതിയ തിരക്കഥയാണ് ഒരു മെക്‌സിക്കന്‍ അപാരത. കാശിന് ആവശ്യം വന്നപ്പോള്‍ തിരക്കഥ വില്‍ക്കാനുണ്ട് എന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. തുടര്‍ന്നാണ് ചിത്രത്തിന്റെ സംവിധായകനായ ടോം ഇമ്മട്ടി നല്ലൊരു തുകയ്ക്ക് ജൂഡിന്റെ തിരക്കഥ സ്വന്തമാക്കിയത്.

  തിരക്കഥ പൂര്‍ണ്ണമായും മാറ്റി

  ജൂഡ് ആന്റണിയില്‍ നിന്നും വാങ്ങിയ തിരക്കഥയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി മറ്റൊരു തിരക്കഥയാക്കി. ഇപ്പോഴത്തെ തിരക്കഥയില്‍ താന്‍ എഴുതിയ ഒരു വരി പോലുമില്ലെന്നും ജൂഡ് പറഞ്ഞു.

  പേര് മാറ്റുന്നത് അറിഞ്ഞിരുന്നു

  ചിത്രത്തിന്റെ ടൈറ്റിലില്‍ തന്റെ പേര് വയ്‌ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത് താനും കൂടി അറിഞ്ഞുകൊണ്ടാണ്. മെക്‌സിക്കന്‍ അപാരത എന്ന പേരുമാത്രമാണ് തന്റെ സംഭാവന. ഒരു സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് പേരിടാനുള്ള ഭാഗ്യം തനിക്ക് കിട്ടിയെന്നാണ് ജൂഡ് പറയുന്നത്.

  വിശദീകരണവുമായി ഫേസ് ബുക്ക് പോസ്റ്റ്

  മെക്‌സിക്കന്‍ അപാരതയുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡ് ആന്റണി വിശദീകരണം നല്‍കിയിട്ടുള്ളത്.

  ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

  English summary
  Jude took to his social networking page to clear this. "It was a script I wrote before Om Shanti Oshaana. When I was in need of money, I posted on social networking page that there was a script for sale. Tom happily brought it from me after he saw the post. He had made changes in the script. The current script doesn't even a single line written by me. So, the producer, Tom and I decided it was best we give Tom the credit for screenplay. My only contribution is the name - Oru Mexican Aparatha."

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more