ഞാൻ എഎംഎംഎയിലെ ഒരു അംഗമാണ്!! സംഘടന വിഷയത്തിൽ നിലപാട് വ്യക്തമാക്കി യുവനടൻ
ലാലേട്ടനെ അല്ലാതെ മറ്റൊരാളെ ഈ കഥാപാത്രത്തിലേയ്ക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് നിവിൻ പറഞ്ഞു.
കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമയെ ചുറ്റിപ്പറ്റി നിരവധി പ്രശ്നങ്ങളാണ് ഉടലെടുക്കുന്നത്. മലയാള താരസംഘടനയായ എഎംഎംഎയിലെ പ്രശ്നങ്ങൾ ഇന്ത്യൻ സിനിമ ലോകത്ത് തന്നെ വൻ ചർച്ച വിഷയമായിരിക്കുകയാണ്. നടിയ്ക്ക് നേരെയണ്ടായ ആക്രമണം മുതൽ സംഘടനയിൽ നിന്നുളള നാലു നടിമാരുടെ രാജിവെയ്പ്പ് വരെ എത്തി നിൽക്കുകയാണ്.
മലയാള സിനിമ താരങ്ങൾ രണ്ടു ചേരികളിലായി തിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. താരങ്ങളെ കൂടാതെ സിനിമ മേഖലയിലെ ബാക്കിയുളളവരും ഈ വിഭാഗങ്ങളിൽ ചേർന്നിട്ടുണ്ട്. എഎംഎംഎയിൽ നടന്ന പ്രശ്നങ്ങളിൽ തന്റെ നിലാപാട് വ്യക്തമാക്കി നിവിൻ പോളി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിവിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തന്റെ പുതിയ ചിത്രത്തെ കുറിച്ചും നിവിൻ പറഞ്ഞു.

എഎംഎംഎയ്ക്കൊപ്പം
താൻ എഎംഎംഎയിലെ ഒരു മെമ്പറാണ്. അതിനാൽ തന്നെ സംഘടനയ്ക്കൊപ്പമാണ് നിൽക്കുന്നതെന്നും നിവിൻ പറഞ്ഞു. സംഘടനയിലെ ഭാരവാഹികളുടെ തീരുമനംഅംഗീകരിക്കുന്നു എന്നും നിവിൻ പറഞ്ഞു. കൂടാതെ താൻ എഎംഎംഎയിലെ എക്സിക്യൂട്ടിവ് കമ്മറ്റി അംഗമല്ല. ഒരു സാധാരണ അംഗമാത്രമാണെന്നും അതിനാൽ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിവിൻ വ്യക്തിമാക്കി.

മോഹൻലാൽ അല്ലാതെ മറ്റോരാളില്ല
തന്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രമായ കായംകുളം കൊച്ചിണ്ണിയെ കുറിച്ചും മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ചും നിവിൻ സംസാരിച്ചു. കൊച്ചുണ്ണിയുടെ സുഹൃത്തും വഴിക്കാട്ടിയുമായ ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ലാലേട്ടനെ അല്ലാതെ മറ്റൊരാളെ ഈ കഥാപാത്രത്തിലേയ്ക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് നിവിൻ പറഞ്ഞു. അദ്ദേഹം ഈ ചിത്രത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.

സെറ്റിലുളള മോഹൻലാൽ
മോഹൻലാലിനോടൊപ്പമുള്ള നിവിൻ പോളിയുടെ ആദ്യ ചിത്രമാണ് കായം കുളം കൊച്ചുണ്ണി. ഇത്രയും നാൾ പുറത്തുവെച്ചുമാത്രമാണ് മോഹൻലാലിനെ കണ്ടിട്ടുള്ളത്. അദ്ദേഹം സെറ്റിലുണ്ടായിരുന്ന 10, 12ദിവസം വ്യത്യസ്തമായ അനുഭവമായിരുന്നു എന്ന് നിവിൻ പോളി പറഞ്ഞു. കൂടാതെ അദ്ദേഹത്തിനോടൊപ്പം അഭിനയിക്കുക എന്നത് ളരെ വ്യത്യസ്തമായ അനുഭവമായിരുന്നെന്നും നിവിൻ കൂട്ടിചിചേർത്തു.
Recommended Video


മഴയായലും വെയിൽ ആയാലും കർമ്മനിരതൻ
ഷൂട്ടിങ്ങിനിടയിൽ നിരവധി കാര്യങ്ങളാണ് അദ്ദേഹത്തിൽ നിന്ന് ഗ്രഹിച്ചെടുക്കാൻ സാധിച്ചത്. വളരെ ഫ്രൊഫഷണലായ ഒരു വ്യക്തിയാണ് അദ്ദഹേം. ഒരു നിമിഷം പോലും വെറുതെയിരിക്കാൻ ആഗ്രഹിക്കാത്ത് വ്യക്തിയാണ് . മഴയായലും വെയിൽ ആയാലും തനിയ്ക്ക് കഴിയുന്ന ജോലി ചെയ്യുക ഇതാണ് അദ്ദേഹത്തിന്റെ രീതി. കൂടാതെ ഞങ്ങളോട് ചെയ്യുന്ന കാര്യങ്ങൾ സമയമെടുത്തു വ്യത്യസ്തമായി ചെയ്യാനും അദ്ദേഹം നിർദ്ദേശിക്കും.


Click it and Unblock the Notifications