twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ പ്രധാന വിമര്‍ശകന്‍ കാളിദാസ്: ജയറാം

    By Lakshmi
    |

    മലയാളത്തില്‍ ഇത് താരപുത്രന്മാരുടെ അരങ്ങേറ്റത്തിന്റെയും വാഴ്ചയുടെയും കാലമാണ്. ഒരാള്‍ക്കു പുറകേ മറ്റൊരാളെന്ന രീതിയില്‍ താരസന്തതികള്‍ മലയാളത്തില്‍ സ്വന്തം ഇടം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയുമെത്താനുള്ള താരപുത്രന്മാരില്‍ മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നയാളാണ് ജയറാമിന്റെ മകന്‍ കാളിദാസ്. ബാലതാരമായി വന്ന് പ്രേക്ഷകുരുടെ മനം കവര്‍ന്ന കാളിദാസ് രണ്ടാം വരവിന് തയ്യാറെടുക്കുകയാണ്. പഠിത്തം കഴിഞ്ഞാലുടന്‍ മകനെ സിനിമയില്‍ എത്തിക്കാനാണ് ജയറാമിന്റെ തീരുമാനം.

    തന്റെ ഏറ്റവും വലിയ വിമര്‍ശകനാണ് കാളിദാസെന്നും അവന്റെ അഭിപ്രായങ്ങള്‍ക്ക് താന്‍ വളരെയേറെ പ്രാധാന്യം നല്‍കാറുണ്ടെന്നും ജയറാം പറയുന്നു. എല്ലാകാര്യങ്ങളിലും കൃത്യമായ കാഴ്ചപ്പാടുള്ള തലമുറയില്‍പ്പെട്ടവനാണ് കാളിദാസ്. അതുകൊണ്ടുതന്നെ അവന്റെ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്- ജയറാം പറയുന്നു.

    Kalidas and Jayaram

    പ്രേക്ഷകരുടെ മനസില്‍ അവന്‍ ഇപ്പോഴും എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലഭിനയിച്ച കൊച്ചുകുട്ടിയാണ്. പക്ഷേ ഇപ്പോഴവന് പത്തൊന്‍പത് വയസായി. അവസാനവര്‍ഷബിരുദവിദ്യാര്‍ത്ഥിയാണ്. പഠനം പൂര്‍ത്തിയായശേഷമേ സിനിമയിലേയ്ക്കുള്ളുവെന്നാണ് അവന്റെയും എന്റെയും തീരുമാനം- ജയറാം വ്യക്തമാക്കി.

    സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലായിരുന്നു കാളിദാസ് ആദ്യം അഭിനയിച്ചത്. പിന്നീട് സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും കാളിദാസ് പ്രധാന വേഷത്തില്‍ എത്തി. രണ്ടു ചിത്രങ്ങളിലും ജയറാമിന്റെ മകനായിട്ടുതന്നെയായിരുന്നു കാളിദാസ് അഭിനയിച്ചത്.

    English summary
    Actor Jayaram who has a handful of contrasting roles in his kitty, speaks to us about son Kalidasan's film entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X