മലയാളി ചെറുപ്പക്കാര്‍ വളരെ സുന്ദരന്മാരാണ്: ഇന സാഹ
നീലാകാശം പച്ച കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ ഒരു വാക്കു പോലും ഇന സാഹ എന്ന ബംഗാളി നടി മലയാളത്തില്‍ മൊഴിഞ്ഞിട്ടില്ല. എങ്കിലും ചിത്രത്തില്‍ ഇനയെ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിച്ചു. ഇപ്പോള്‍ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിലൂടെ രണ്ടാമതും മലയാളക്കരയിലെത്തുകയാണ് ഇന.
ആസിഫ് അലിയും ടോവിനോ തോമസുമാണ് ചിത്രത്തിലെ നായരകന്മാര്‍. കൊച്ചിയില്‍ ആദ്യ ദിവസം ഷൂട്ടിങിനെത്തിയപ്പോളാണ് ഇന കേരളത്തിലെ ചെറുപ്പകാരെ ശ്രദ്ധിച്ചത്. വളരെ സുന്ദരന്മാരാണ് കേരളത്തിലെ ചെറുപ്പക്കാരെന്നാണ് ബംഗാളി നടിയുടെ അഭിപ്രായം. ഇനയുടെ അഭിപ്രായത്തില്‍, ചെറുപ്പക്കാര്‍ പെട്ടന്ന് സൗഹൃദത്തിലാകുന്നു. ബഹുമാനം നല്‍കുന്നു, ഒരുപാട് സംസാരിക്കുന്ന സുന്ദരന്മാരായ ചെറുപ്പക്കാര്‍.

ഒരുപാട് നല്ല നല്ല മലയാള സിനിമയുടെ ഭാഗമാകാന്‍ തനിയ്ക്ക് ആഗ്രഹമുണ്ടെന്നും ഇന സാഹ പറഞ്ഞു. കേരളത്തിലെ താമസിക്കാനും താരത്തിന് മോഹമുണ്ട്. കേരളത്തിലെ ഭക്ഷണവും ഏറെ പ്രിയമാണ്. മലയാളം അറിയാമോ എന്ന് ചോദിച്ചപ്പോള്‍ 'കൊറച്ച് കൊറച്ച് അരിയാം' എന്നായിരുന്നു മറുപടി. വിശക്കുന്നു, കപ്പലണ്ടി, പഠിക്കുന്നു, എനിക്ക് നിന്നെ ഇഷ്ടമാണ് എന്നീ വാക്കുകള്‍ എനയ്ക്ക് മലയാളത്തില്‍ പറയാനറിയാമത്രെ.
പതിനാറ് ദിവസത്തെ ഷൂട്ടിങാണ് എനയ്ക്ക് യൂ ടൂ ബ്രൂട്ടസിലുള്ളത്. സിനിമയില്‍ കാരാറൊപ്പിടുന്നതിന് മുമ്പേ തനിയ്ക്ക് രൂപേഷ് പീതാംബരനെ അറിയാമായിരുന്നു എന്ന് ഇന പറയുന്നു. ചിത്രത്തില്‍ ദിയ എന്ന കഥാപാത്രത്തെയാണ് ഇന അവതരിപ്പിയ്ക്കുന്നത്.


Click it and Unblock the Notifications











