മമ്മൂട്ടി ധിക്കാരിയാണെന്ന് വിചാരിച്ചു: കാരലിന്‍ ബെക്

By Lakshmi

സൂപ്പര്‍താരം മമ്മൂട്ടി ഗൗരവക്കാരനാണെന്നും അഹങ്കാരിയാണെന്നുമെല്ലാം പലപ്പോഴും പലരും പറയാറുണ്ട്. ഷൂട്ടിങ് സെറ്റിലും മറ്റും മമ്മൂട്ടി അധികമായി ആരോടും അടുപ്പം കാണിക്കാറില്ലെന്നെല്ലാം പറഞ്ഞുകേട്ടിട്ടുമുണ്ട്. അങ്ങനെയൊക്കെത്തന്നെയായിരുന്നു നെതര്‍ലാന്‍ഡില്‍ നിന്നും മലയാളചിത്രത്തിലഭിനയിക്കാനായി കൊച്ചിയിലെത്തിയപ്പോള്‍ കാരലിന്‍ ബെക് എന്ന നടിയും ചിന്തിച്ചിരുന്നത്.

മലയാളികളെപ്പോലെ കാരലിന് മമ്മൂട്ടി അത്ര പരിചിതനല്ല. സംവിധായകന്‍ സലാം ബാപ്പു അയച്ചുകൊടുത്ത ചില ലിങ്കുകളില്‍ നിന്നാണ് കാരലിന്‍ മമ്മൂട്ടിയെക്കുറിച്ച് വായിച്ച് മനസിലാക്കിയത്. ഗൗരവക്കാരനായൊരു മമ്മൂട്ടിയെ മനസില്‍ കണ്ട് കൊച്ചിയിലെ മംഗ്ലീഷിന്റെ ലൊക്കേഷനിലെത്തിയ കാരലിന്‍ ശരിയ്ക്കും മമ്മൂട്ടിയെ പരിചയപ്പെട്ടപ്പോള്‍ അതിശയിച്ചുപോയെന്നാണ് പറയുന്നത്.

caroline-manglish

മമ്മൂട്ടിയെപ്പോലെയുള്ള വലിയൊരു താരം ഇത്രയും നല്ലരീതിയില്‍ സഹതാരങ്ങളുമായി ഇടപെടുകയെന്നത് തനിയ്ക്ക് ചിന്തിക്കാന്‍ തന്നെ കഴിഞ്ഞില്ലെന്നാണ് കാരലിന്‍ പറയുന്നത്. അദ്ദേഹത്തിന്റെ പൂര്‍ണസഹകരണം കൊണ്ടാണ് ചിത്രത്തില്‍ തനിയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതെന്നും കാരലിന്‍ പറയുന്നു.

മമ്മൂട്ടി ലൊക്കേഷനില്‍ നിന്നും പുറത്തേയ്ക്ക് വരുമ്പോള്‍ ആദ്ദേഹത്തെകാണാന്‍ തിരക്കുകൂട്ടുന്ന ആരാധകരെ കണ്ട് ഞാന്‍ അതിശയിച്ചു. അദ്ദേഹം ഒരു ധിക്കാരിയും ഗൗരവക്കാരനുമാണെന്ന് കരുതി ആദ്യമെല്ലാം എനിയ്ക്ക് ഭയമായിരുന്നു. എന്നാല്‍ അദ്ദേഹം ഞാന്‍ വിചാരിച്ചപോലെയൊന്നുമായിരുന്നില്ല- താരം പറയുന്നു.

മമ്മൂട്ടിയെയെന്ന പോലെ മംഗ്ലീഷിന്റെ ലൊക്കേഷനിലെ എല്ലാ അംഗങ്ങളെയും ഒപ്പംകൊച്ചിയെയും തനിയ്‌ക്കേറെ ഇഷ്ടമായെന്ന് കാരലിന്‍ പറയുന്നു. മംഗ്ലീഷിന്റെ ഷൂട്ടിങ് കഴിഞ്ഞ് മൂന്നാറുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കറങ്ങിയതിന്റെ സന്തോഷത്തിലാണ് താരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X