പുതിയ ഫാഷന്‍ ട്രെന്റുകള്‍ ഇഷ്ടമാണ്: നമിത പ്രമോദ്
മലയാളത്തിലെ പ്രിയ നായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ഇപ്പോള്‍ നമിതാ പ്രമോദും. കാഴ്ചയില്‍ ആദ്യകാല നടി സുമുലതയുടെ മുഖച്ഛായയുണ്ടെങ്കിലും നമിതയ്ക്ക് ഇഷ്ടം പുതിയ ലോകത്തെ ട്രെന്റുകളാണത്രെ.
ആരാധകരെ ഭ്രമിപ്പിക്കുന്ന തരത്തില്‍ അധികം മേക്കോവറൊന്നും നടത്താത്ത നടിയാണ് നമിത പ്രമോദ്. സൗണ്ട് തോമ, ലോ പോയിന്റ്, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും, പുതിയ തീരങ്ങള്‍ തുടങ്ങിയ ചിത്രിങ്ങളിലെ കഥാപാത്രങ്ങളും അധികം മോഡേണാവാന്‍ ആവശ്യപ്പെട്ടിരുന്നില്ല. ഫോട്ടോഷൂട്ടിലും നമിത മിതത്വം പാലിച്ചു.

എന്നാല്‍ തനിക്ക് പുതിയ ഫാഷന്‍ ട്രെന്റുകള്‍ എന്തെന്നറിയാനും അത് അപ്‌ഡേറ്റ് ചെയ്യാനും ഇഷ്ടമാണെന്ന് നമിത പ്രമോദേ പറയുന്നു. താനൊരു ഫാഷന്‍ ഫ്രിക്കല്ല. പക്ഷെ പുതിയ ട്രെന്റുകള്‍ അറിയാന്‍ താത്പര്യമുണ്ട്. പുതിയ മോഡല്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമാണെന്നും നമിത ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഇപ്പോള്‍ ലാല്‍ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്റെ റിലീസും കാത്തിരിക്കുകയാണ് നമിത പ്രമോദ്. ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അത് കഴിഞ്ഞാല്‍ ദിലീപ് നായകനാകുന്ന വില്ലാളി വീരനില്‍ അഭിനയിക്കും. അന്യഭാഷകളിലേക്ക് ഇപ്പോഴില്ലെന്നാണ് നമിതയുടെ പക്ഷം


Click it and Unblock the Notifications











