»   » 33 ഭാഷകളില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി ഐ വി ശശി! സിനിമ മോഹന്‍ലാലിന് വെല്ലുവിളിയാവുമോ?

33 ഭാഷകളില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി ഐ വി ശശി! സിനിമ മോഹന്‍ലാലിന് വെല്ലുവിളിയാവുമോ?

Posted By: Teresa John
Subscribe to Filmibeat Malayalam
ലാലേട്ടൻ ശശിയാകുമോ? 33 ഭാഷകളിൽ ഐ വി ശശിയുടെ ബ്രഹ്മാണ്ഡ ചിത്രം | Filmibeat Malayalam

സംവിധായകന്‍ ഐ വി ശശി മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെല്ലാം ഇന്നും ശ്രദ്ധിക്കപ്പെടുന്നവ തന്നെയാണ്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഐ വി ശശി പ്രേക്ഷകരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്. കുവൈറ്റ് യുദ്ധം പ്രമേയമാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രവുമായിട്ടാണ് സംവിധായകന്റെ തിരിച്ചു വരവ്.

1000 കോടിയും പ്രമുഖ താരങ്ങളുമില്ലെങ്കിലും 25000 രൂപയ്ക്കും സിനിമ നിര്‍മ്മിക്കാം! ഈ മാതൃക നോക്കി മതി!

ഇറാഖിന്റെ കുവൈത്ത് അധിനിവേശം ഉള്‍പ്പെടുത്തി യഥാര്‍ത്ഥ കഥയാണ് ചിത്രത്തിലൂടെ പറയാന്‍ പോവുന്നത്. 'ബോണിങ് ബെല്‍സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആരാണ് നായകനായി അഭിനയിക്കുന്നതെന്ന് കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

ഐ വി ശശിയുടെ സിനിമ

മലയാളത്തിലെ മികച്ച സംവിധായകന്മാരില്‍ പ്രധാനിയായ ഐ വി ശശി സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും സംവിധായകന്‍ തിരിച്ചു വരവിനൊരുങ്ങുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ബ്രഹ്മാണ്ഡ ചിത്രം

ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുമ്പോള്‍ വെറുതെയാവാന്‍ പാടില്ലല്ലോ. അതിനാല്‍ ഒരു ബ്രഹ്മാണ്ഡ ചിത്രവും കൊണ്ടാണ് ഐ വി ശശിയുടെ തിരിച്ചു വരവ്.

ബോണിങ് ബെല്‍സ്

ബോണിങ് ബെല്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇറാഖിന്റെ കുവൈത്ത് അധിനിവേശം ഉള്‍പ്പെടുത്തി യഥാര്‍ത്ഥ കഥയാണ് പറയാന്‍ പോവുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണ് എന്ന് തുടങ്ങിയ കാര്യങ്ങളൊന്നും ഇനിയും തീരുമാനിച്ചിട്ടില്ല.

മോഹന്‍ലാല്‍ ചിത്രത്തിന് വെല്ലുവിളിയാവുമോ?

മോഹന്‍ലാലിനെ നായകനാക്കി ആയിരം കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ ഒരുങ്ങാന്‍ പോവുകയാണ്. അതിന് മുമ്പ് ബോണിങ് ബെല്‍സ് മോഹന്‍ലാലിന്റെ മഹാഭാരതത്തിന് വെല്ലുവിളിയാവുമോ എന്ന് കാത്തിരുന്ന് കാണാം.

ദൃശ്യ വിസ്മയമാവും

ചിത്രം ഇന്ത്യന്‍ സിനിമ കാണാനിരിക്കുന്ന ദൃശ്യ വിസ്മയമായിരിക്കുമെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് സോഹന്‍ റോയി പറയുന്നത്. ഇന്ത്യന്‍ സിനിമയുടെ മുഖച്ഛായ മാറ്റുക എന്നതാണ് ബോണിങ് ബെല്‍സിന്റെ ലക്ഷ്യമെന്നും സോഹന്‍ പറയുന്നു. ചന്ദ്രയാന്‍ പോലെ ഇന്ത്യയുടെ മുഖച്ഛായ ചിത്രം മാറ്റുമെന്നും അദ്ദേഹം പറയുന്നു.

സിനിമയുടെ അടിത്തറ

കുവൈത്ത് യുദ്ധത്തെ കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കണമെന്ന ഐ വി ശശിയുടെ ആഗ്രഹമാണ് ബോണിങ് ബെല്‍സിന് അടിത്തറയായി മാറിയത്.

33 ഭാഷകളില്‍

2019 ലായിരിക്കും സിനിമ റിലീസ് ചെയ്യുന്നത്. 33 ഭാഷകളിലായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും സിനിമയുടെ വലിയ പ്രത്യേകതകളിലൊന്നാണ്.

English summary
I. V. Sasi coming back after eight years

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam