ലാല്‍ ഗുരുദക്ഷിണ നല്‍കാനൊരുങ്ങുന്നു

By Nirmal Balakrishnan

ഐ.വി.ശശി എന്ന സംവിധായക പ്രതിഭയ്ക്ക് ഗുരുദക്ഷിണ നല്‍കാന്‍ മോഹന്‍ലാല്‍ ഒരുങ്ങുന്നു. ഐ.വി.ശശി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ആ ഗുരുദക്ഷിണ നല്‍കുകയെന്ന് ലാല്‍ വ്യക്തമാക്കി. നല്ലകഥയും കഥാപാത്രവും ഒരുക്കി ശശിയേട്ടന്‍ വിളിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ആ ചിത്രം സംഭവിക്കുമെന്നാണ് ലാല്‍ പറയുന്നത്.

ജീവിതത്തില്‍ ഇനി ഒരേ ഒരു ആഗ്രഹമേയുള്ളൂ, ലാലിനെ വച്ച് ഒരു ചിത്രം ചെയ്യാന്‍ എന്ന് ഐ.വി.ശശി തന്നോടു പറഞ്ഞെന്നാണ് ലാല്‍ പറയുന്നത്. ശശിയേട്ടാ ഇനി നമ്മള്‍ എന്നു ചിത്രം ചെയ്യുമെന്ന് ചോദിച്ചപ്പോഴാണ് ലാലിനോട് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

mohanlal-iv-sasi

അഹിംസയിലാണ് ആദ്യമായി ഐ.വി. ശശിക്കൊപ്പം ലാല്‍ അഭിനയിച്ചത്. മമ്മൂട്ടി, രതീഷ്, സുകുമാരന്‍, ലാലു അലക്‌സ് എന്നീ നടന്‍മാര്‍ അഭിനയിച്ച ചിത്രത്തില്‍ വില്ലന്‍ വേഷണായിരുന്നു ലാലിന്. അതിനു ശേഷം ഇരുപത് ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ലാല്‍ അഭിനയിച്ചു. ഉയരങ്ങളില്‍ എന്ന ചിത്രത്തിലെ വില്ലന്‍ സ്വഭാവമുള്ള ജയരാജ് എന്ന വേഷമാണ് തന്നെ ഏറ്റവും പ്രചോദിപ്പിച്ചതെന്ന് ലാല്‍ പറഞ്ഞു.

രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ദേവാസുരമാണ് ഇവര്‍ ഒന്നിച്ച അവസാനത്തെ മെഗാ ഹിറ്റ്. അതിനു ശേഷം ഒരു ചിത്രം ചെയ്‌തെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ശോഭന ലാലിന്റെ നായികയായ ശ്രദ്ധയായിരുന്നു ആ ചിത്രം. പിന്നീട് ഐ. വി. ശശി സംവിധാനം ചെയ്ത ചിത്രങ്ങളൊന്നും വിജയിച്ചില്ല. മമ്മൂട്ടിയെ നായകനാക്കിയ ബല്‍റാം വേഴ്‌സസ് താരാദാസ് ആയിരുന്നു അവസാനത്തെ മെഗാ പ്രൊജക്ട്.

ഇപ്പോള്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ഐ.വി.ശശി. പല താരങ്ങളും ഡേറ്റ് നല്‍കാമെന്നു പറഞ്ഞെങ്കിലും അതിനു തയാറായില്ല. മലയാളത്തില്‍ ഏറ്റവുമധികം ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കണമെന്നുള്ളതുകൊണ്ട് ലാല്‍ ഐ.വി.ശശിക്ക് എപ്പോള്‍ വേണമെങ്കിലും ഡേറ്റ് നല്‍കാമെന്നേറ്റിട്ടുണ്ട്. നല്ല കഥ ഒരുങ്ങിയാല്‍ അദ്ദേഹം ലാലിനെ വിളിക്കും. അതിനായി നമുക്കു കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X