കല്യാണത്തിന്റെ പേരില്‍ സിനിമ വേണ്ടെന്ന് വയ്ക്കുന്നത് ശരിയല്ല: ആന്‍ അഗസ്റ്റിന്‍
വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ് മിക്ക നടിമാരും. എന്നാല്‍ ആന്‍ അഗസ്റ്റിനെ സംബന്ധിച്ചിടത്തോളം വിവാഹം ഒന്നിനും ഒരു തടസ്സമല്ല. എത്രവൈകിയാലും ഞാന്‍ സിനിമയിലേക്കു തന്നെ മടങ്ങിവരുമെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആന്‍ അഗസ്റ്റിന്‍ പറഞ്ഞത്.
കല്യാണത്തിന്റെ പേരില്‍ സിനിമകള്‍ വേണ്ടെന്നു വയ്ക്കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്ന് ആന്‍ പറഞ്ഞു. ഒരിടവേള അനിവാര്യമായിരുന്നു. അച്ഛന്റെ വേര്‍പാടും വിവാഹവും...അങ്ങനെ ചില കാര്യങ്ങള്‍ക്കൊണ്ട് പുതുതായി ഒന്നും വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. ഒരു ചെറിയ ഗ്യാപ്പ് എടുത്തന്നേയുള്ളൂ. തുടര്‍ന്ന് വായിക്കൂ...

എത്ര വൈകിയാലും ഞാന്‍ മടങ്ങിവരും
പുതുതായി സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പ്രത്യേകിച്ച് മുന്നോട്ട് അങ്ങനെ പ്ലാനിങ്ങുമില്ല. മുമ്പും പ്ലാന്‍ ചെയ്ത് ഒന്നും ചെയ്യാറില്ല. കാലം തെളിക്കുന്ന വഴികളിലൂടെയാണ് എന്റെ യാത്ര.

എത്ര വൈകിയാലും ഞാന്‍ മടങ്ങിവരും
ഇത്രയും നാള്‍ സിനിമകള്‍ ചെയ്യാന്‍ വേണ്ടി കുറച്ച് സിനിമകള്‍ അഭിനയിക്കുകയായിരുന്നു. ഇനി വേണ്ടത് നല്ല വേഷങ്ങളാണ്. അങ്ങനെ വന്നാല്‍ ഞാന്‍ വീണ്ടും സിനിമയില്‍ സജീവമാകുക തന്നെ ചെയ്യും. അതിന് ജോമോന്റെ പൂര്‍ണ പിന്തുണയുമുണ്ട്.

എത്ര വൈകിയാലും ഞാന്‍ മടങ്ങിവരും
അച്ഛനോടാണ് തനിക്കേറ്റവും അറ്റാച്ച്‌മെന്റെന്നും ആന്‍ പറഞ്ഞു. അവാര്‍ഡ് കിട്ടിയപ്പോള്‍ ആദ്യം മെസേജ് അയച്ചത് അച്ഛന്‍ ഉപയോഗിച്ചിരുന്ന നമ്പറിലേക്കാണ്. അച്ഛന്‍ മരിച്ചുവെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല.

എത്ര വൈകിയാലും ഞാന്‍ മടങ്ങിവരും
എന്റെയുള്ളിലെ കല ആദ്യം തിരിച്ചറിഞ്ഞത് അച്ഛനായിരുന്നു. അതു കൊണ്ടു തന്നെ അഭിനയം ഒഴിവാക്കാന്‍ എനിക്ക് സാധിക്കില്ല. എന്നായാലും ഒരു മടങ്ങി വരവ് ഉണ്ടാകും- ആന്‍ അഗസ്റ്റിന്‍ വ്യക്തമാക്കി.


Click it and Unblock the Notifications