നായികയാവാന്‍ വേണ്ടി അഭിനയിക്കില്ല; അപര്‍ണ നായര്‍
അപര്‍ണ നായര്‍ക്ക് നായികയവാന്‍ വേണ്ടി അഭിനയിക്കാന്‍ താല്‍പര്യമില്ല. സിനിമയുടെ തിരക്കഥ തനിക്ക് ഇഷ്ടപ്പെടണം ഒപ്പം പ്രേക്ഷകര്‍ക്കും ഇഷ്ടപെടണമെന്നാണ് അപര്‍ണ പറയുന്നത്. അപര്‍ണയെ തേടി നിരവധി സിനിമകള്‍ എത്തുന്നുണ്ട്. അവയില്‍ മിക്കതും നായിക വേഷങ്ങള്‍ തന്നെയാണെങ്കിലും കഥാപാത്രങ്ങള്‍ ഇഷ്ടപ്പെടാത്തത്‌കൊണ്ടാണ് സിനിമകള്‍ തെരഞ്ഞടുക്കാത്തതെന്നാണ് അപര്‍ണ പറയുന്നത്.
മലയാളത്തില്‍ നിരവധി സിനിമകള്‍ അപര്‍ണ ചെയ്തിട്ടുണ്ടെങ്കിലും ആകര്‍ഷകമായ വേഷങ്ങള്‍ വളരെ കുറവായിരുന്നു. എങ്കിലും അപര്‍ണയുടെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഹ്രസ്വ ചിത്രമായാലും സിനിമയായലും കഥാപാത്രം തന്നെ തൃപ്തിപ്പെടുത്തണം. ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്‍ ആര്യന്‍ തന്നോട് കഥ പറഞ്ഞപ്പോള്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നെന്നും അപര്‍ണ പറഞ്ഞു.

സുഗീത് സംവിധാനം ചെയ്യുന്ന മധുര നാരങ്ങ എന്ന ചിത്രമാണ് അപര്‍ണയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷ് നായികയാകുന്ന ചിത്രത്തില്‍ അതിഥി താരമായാണ് അപര്‍ണ എത്തുന്നത്. കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍ എന്നിവരാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്.
സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന വന്യം എന്ന ചിത്രത്തില്‍ അപര്‍ണയാണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ ഒരു കന്യാസ്ത്രിയുടെ വേഷത്തിലാണ് അപര്‍ണ എത്തുന്നത്.


Click it and Unblock the Notifications











