മലയാളികള്‍ റൊമാന്റിക്കല്ലേയെന്ന് പത്മപ്രിയ
മറുനാട്ടുകാരിയാണെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് പത്മപ്രിയ. ബ്ലസി സംവിധാനം ചെയ്ത കാഴ്ചയിലൂടെ തന്നെ ശ്രദ്ധേയയായി. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ ഒട്ടും മടിയില്ലെങ്കിലും പത്മപ്രിയ മലയാളത്തില്‍ അത്തരം വേഷങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാത്തതും താരത്തിന് കുടുംബപ്രേക്ഷകര്‍ക്കിടയിലും നല്ല സ്വീകാര്യത ലഭിച്ചു. പക്ഷെ അക്കാര്യത്തില്‍ പത്മപ്രിയ ഏറെ ദുഖിതയാണ്.
തനിക്കെന്തുകൊണ്ട് റൊമാന്റിക് ചിത്രങ്ങള്‍ തരുന്നില്ലെന്നാണ് പത്മപ്രിയയുടെ ചോദ്യം. കാഴ്ചയില്‍ തുടങ്ങി രാജമാണിക്യം, കറുത്ത പക്ഷികള്‍ പഴശ്ശിരാജ, യെസ് യുവര്‍ ഓണര്‍, വടക്കും നാഥന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം അതിന് ഉത്തമ ഉദാഹരണമാണല്ലോ. മലയാളികള്‍ തീരെ റൊമാന്റിക്കല്ലാത്തതുകൊണ്ടാണോ തനിക്കത്തരം ചിത്രങ്ങള്‍ നല്‍കാത്തതെന്നാണ് പത്മപ്രിയ ചോദിക്കുന്നത്.

അതുപോലെ മലയാളത്തില്‍ പത്മപ്രിയയ്ക്കുള്ള മറ്റൊരു ആഗ്രഹമാണ് രഞ്ജിത്ത് ചിത്രത്തില്‍ അഭിനയിക്കുക എന്നത്. തനിക്ക് മലയാളത്തില്‍ ആദ്യം വന്നത് ഒരു രഞ്ജിത്ത് ചിത്രമായിരുന്നു. പക്ഷെ അന്ന് ചില സാങ്കേതികപ്രശ്‌നങ്ങല്‍കൊണ്ട് അത് ചെയ്യാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ബ്ലസി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ഒട്ടുമിക്ക എല്ലാ സാങ്കേതികപ്രവര്‍ത്തകരോടും ഒപ്പം ജോലിചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പത്മപ്രിയ പറഞ്ഞു.
ജോണ്‍ബ്രിട്ടാസിന്റെ ഒരു അഭിമുഖത്തിലായിരുന്നു പത്മപ്രിയ തന്റെ ആഗ്രഹങ്ങള്‍ പറഞ്ഞത്. ഒരാളെ കിട്ടിയാല്‍ കഴുത്തറുക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന ജോണ്‍ ബ്രിട്ടാസ് പക്ഷെ പത്മപ്രിയയുടെ മറുചോദ്യത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.


Click it and Unblock the Notifications











