നാടന്‍ പെണ്‍കുട്ടി എന്ന ഇമേജ് മാറണം: ഭാമ
നിവേദ്യം എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ചതുകൊണ്ടാവും, ഭാമയ്ക്ക് മലയാളി പ്രേക്ഷകര്‍ നല്‍കിയ ഇമേജ് ഒരു നാടന്‍ പെണ്‍കുട്ടി എന്നതാണ്. പക്ഷെ ഈ വിശേഷണത്തില്‍ ഒതുങ്ങി നില്‍ക്കാന്‍ ഒരിക്കലും ഭാമ ആഗ്രഹിക്കുന്നില്ല. ഈ നാടന്‍ ഇമേജ് മാറണം എന്ന് അതിയായി ആഗ്രഹിക്കുന്നുവെന്ന് ഭാമ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാമ ഇക്കാര്യം പറഞ്ഞത്.
നായകന് ചുറ്റും മാത്രം നടന്ന്, വന്നുപോകുന്ന കഥാപാത്രമാകാനും തനിക്ക് താത്പര്യമില്ലെന്ന് ഭാമ പറഞ്ഞു. ഒറ്റമന്ദാരം എന്ന സിനിമ തിരഞ്ഞെടുക്കാന്‍ കാരണം അതാണെന്നും ഭാമ പറയുന്നു. ഒരു സ്ത്രീപക്ഷ സിനിമയാണ് വിനോദ് മങ്കര സംവിധാനം ഒറ്റ മന്ദാരം. കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരുപാട് സിനിമകള്‍ ചെയ്യാതെ, ചെയ്യുന്ന സിനിമകളില്‍ സജീവ സാന്നിധ്യം അറിയിക്കാനാണ് ആഗ്രഹം- ഭാമ പറഞ്ഞു.

കൊന്തയും പൂണൂലും അതിനുള്ളൊരു തുടക്കം മാത്രമായിരുന്നു. പുതിയ ചെറുപ്പക്കാര്‍ വ്യത്യസ്തമായ രീതിയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. അത് ശ്രദ്ധിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. കന്നടസിനിമയില്‍ ഇപ്പോള്‍ സജീവമാണ്. പക്ഷെ നമ്മുടെ നാട്ടില്‍ അതൊന്നും അറിയുന്നില്ല. സ്വയം ഒരു ഗ്യാപ്പ് മലയാള സിനിമയില്‍ കൊടുത്തു എന്ന് തോന്നുന്ന സാഹചര്യത്തില്‍ നായികാ പ്രാധാന്യമുള്ള സിനിമകളിലൂടെ സാന്നിധ്യം അറിയിക്കും- ഭാമ വ്യക്തമാക്കി.
ഇപ്പോള്‍ ഇന്ദ്രജിത്തിനൊപ്പം അഭിനയിച്ച 'നാക്കു പെന്റ നാക്കു ടെക്ക' എന്ന ചിത്രത്തിന്റെ റിലീസിനാണ് കാത്തിരിക്കുകയാണ് ഭാമ. ആഫ്രിക്കയില്‍ വച്ച് ചിത്രീകരിച്ച ചിത്രത്തിന്റെ പ്രമേയം ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെയുള്ള ദാമ്പത്തിക ജീവിതമാണ്. അന്യഭാഷാ സിനിമകളില്‍ അഭിനയിക്കുന്നതോടെ സിനിമയെ കൂടുതല്‍ ഗൗരവമായി കാണാനും പ്രഫഷണലായി കാണാനും പഠിച്ചെന്ന് ഭാമ പറഞ്ഞു.


Click it and Unblock the Notifications











