»   » ആദ്യം സിനിമ സംവിധാനം ചെയ്യണം, എന്നിട്ട് വിവാഹം; സുദേവ്

ആദ്യം സിനിമ സംവിധാനം ചെയ്യണം, എന്നിട്ട് വിവാഹം; സുദേവ്

Posted By: AkhilaKS
Subscribe to Filmibeat Malayalam


സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സുദേവിനെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. ഇങ്ങനെ ഓഫറുകള്‍ ലഭിക്കുമ്പോഴും, സുദേവിന്റെ മനസില്‍ ഒന്നേ ഉള്ളൂ. അത് മറ്റൊന്നുമല്ല. ഒരു സിനിമ സംവിധാനം ചെയ്യണം.

പൂനൈ ഫിലിം ഇന്‍സ്റ്റിറ്റു്യൂട്ടില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞ സുദേവിന്, ഈ അടുത്ത കാലത്തുണ്ടായ പരിചയമല്ല സിനിമയോടുള്ളത്. സിനിമയിലെത്തുന്നതിന് മുമ്പും വളരെ സൂക്ഷമതയോടെ സിനിമയെ നീരീക്ഷിച്ചുക്കൊണ്ടിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു സുദേവ്.

ആദ്യം സിനിമ സംവിധാനം ചെയ്യണം, എന്നിട്ട് വിവാഹം; സുദേവ്


സ്വവര്‍ഗാനുരാഗികളുടെ കഥ പറഞ്ഞ ലൈഫ് പാര്‍ട്ടണര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുദേവിന് ഈ വര്‍ഷത്തെ സംസഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുന്നത്. അതിന് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്ന അനാര്‍ക്കലി എന്ന പുതിയ ചിത്രത്തിലും സുദേവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേവല്‍ ഓഫീസറിന്റെ വേഷമാണ് സുദേവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ആദ്യം സിനിമ സംവിധാനം ചെയ്യണം, എന്നിട്ട് വിവാഹം; സുദേവ്


ജീവിതത്തില്‍ മറ്റെന്തിനേക്കാളും, ഞാന്‍ പ്രാധാന്യം നല്‍കുന്നത് സിനിമയ്ക്കാണ്. അതുക്കൊണ്ട് തന്നെ വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും സുദേവ് പറയുന്നു.

ആദ്യം സിനിമ സംവിധാനം ചെയ്യണം, എന്നിട്ട് വിവാഹം; സുദേവ്

എഴുത്ത്, സംവിധാനം ചെയ്യുക എന്നതാണ് തന്റെ സ്വപ്‌നം. ഒരു അഭിനേതാവ് എന്ന നിലയില്‍ തനിയ്ക്ക് സിനിമയുടെ സംവിധാന മേഖലയിലേക്ക് ഉടന്‍ എത്താമെന്നാണ് വിശ്വസിക്കുന്നത്- സുദേവ്

ആദ്യം സിനിമ സംവിധാനം ചെയ്യണം, എന്നിട്ട് വിവാഹം; സുദേവ്

ജനിച്ചതും വളര്‍ന്നതും മുബൈയിലാണെങ്കിലും ഒരു മലയാളി പയ്യനായി അറിയപ്പെടാനാണ് തനിയ്ക്ക് ഇഷ്ടമെന്നും സുദേവ് പറയുന്നു.

English summary
Until he won the State Award for the Best Actor through his role in My Life Partner, Sudev Nair wasn't a name Malayalis reckoned with.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam