കത്രീനയും സല്‍മാനും വിവാഹം കഴിക്കണം: അമീര്‍ഖാന്‍
ബോളിവുഡ് മസില്‍ മാനും ഹോട്ട് സുന്ദരി കത്രീന കൈഫും തമ്മില്‍ നീണ്ട കാലം പ്രണയത്തിലായിരുന്നെന്നകാര്യം ബോളിവുഡിലെന്നപോലെ സിനിമാ പ്രേമികള്‍ക്കെല്ലാം അറിയാവുന്ന കാര്യം തന്നെ. പക്ഷേ പിന്നീടെന്തോ സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ ഇരുവരും പിരിഞ്ഞു. അതും വാര്‍ത്തകളായി. ആ പ്രണയ കഥയ്ക്ക് തിരശ്ശീല വീണിട്ട് കാലങ്ങളായി.
അതോടെ ആ പ്രണയ കഥയും ആരാധകര്‍ മറന്നെന്ന് മാത്രമല്ല, കത്രീനയ്ക്ക് പുതിയ കാമുകനെ കണ്ടെത്തുകയും ചെയ്തു. റണ്‍ബീര്‍ കപൂറുമായ് കത്രീന ഇപ്പോള്‍ പ്രണയത്തിലാണെന്നതാണ് ബിടൗണില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍. അതിന് ബലം പകരാന്‍ ഇരുവരും ഇടക്കിടി ഒരുമിച്ച് ചില വേദികള്‍ പങ്കിടാറുമണ്ട്.

ഈ കഥകള്‍ ഇങ്ങനെ മുറയ്ക്ക് നടന്നു പോകുമ്പോഴാണ് ബോളിവുഡിലെ മറ്റൊരു ഖാന്‍, അമീര്‍ഖാന് ഒരു മോഹം മൊട്ടിട്ടത്. കത്രീനയെയും സല്‍മാനെയും വീണ്ടും ഒന്നിപ്പിക്കണം. തകര്‍ന്നുപോയ പ്രണയം ഉരുക്കിച്ചേര്‍ത്ത് ഇരുവരും വിവാഹം കഴിക്കാനാണത്രെ അമീര്‍ഖാന്റെ മോഹം.
മുംബൈയില്‍ വച്ച് നടന്ന ധൂം ത്രിയുടെ പ്രചാരണ പരിപാടിയില്‍ കത്രീനയോട് നേരിട്ടാണ് അമീര്‍ ഇക്കാര്യം പറഞ്ഞത്. സല്ലുവിനോട് ഞാന്‍ വിവാഹക്കാര്യം പറയാന്‍ തുടങ്ങിയിട്ട് കുറെ നാളായി. എന്റെ വാക്കുകള്‍ക്കൊന്നും സല്‍മാന്‍ ചെവികൊടുക്കുന്നതേയില്ല. ഇനിയാരെങ്കിലും സല്ലുവിനെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ നേരിട്ട് പറയണം. ചിലപ്പോള്‍ അയാളത് അനുസരിച്ചേക്കുമെന്ന് അമീര്‍ കത്രീനയെ നോക്കി പറഞ്ഞു.
ഉന്നം വച്ചുള്ള ചോദ്യം വിട്ട് പിന്നെ അമീര്‍ നേരിട്ട് കത്രീനയെ നോക്കി ചോദിച്ചു, എന്നെങ്കിലും ഇക്കര്യം സല്‍മാനോട് പറഞ്ഞിട്ടുണ്ടോ?. എനിക്കൊന്നും പറയാനില്ലെന്നും ആരോടും പ്രണയമില്ലെന്നുമായിരുന്നു കത്രീനയുടെ മറുപടി. ഗോസിപ്പുകള്‍ക്ക് ഇടം കൊടുക്കാതിരിക്കാന്‍ ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടമെന്നും താരം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications