പിക്കറ്റ് 43 പനോരമയില്‍ എത്തിക്കണം: മേജര്‍ രവി
മറ്റൊരു പട്ടാള ജീവിതത്തിന്റെ അനുഭവവുമായി എത്തുക്കയാണ് മേജര്‍ രവി പിക്കറ്റ് 43 യിലൂടെ. പൃഥ്വിരാജ് നായകനാകുന്ന ചിത്രം റിലീസ് ചെയ്യുന്നത് ആഗസ്ത് 15, സ്വാതന്ത്ര്യ ദിനത്തിലാണ്. പിക്കറ്റ് 43 പനോരമയിലെത്തിക്കുകയാണ് തന്റെ ഉദ്യേശമെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞു.
എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും എന്റെ സിനിമ കാണണം. ഈ സിനിമ എനിക്ക് പനോരമ ഫിലിം ഫെസ്റ്റിലെത്തിക്കണം. ഇപ്പോള്‍ മോദി സര്‍ക്കര്‍ പാകിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷരീഫുമായി സൗഹൃദത്തിലേര്‍പ്പെടുകയാണ്. ഇത് തന്നെയാണ് തന്റെ സിനിമ റിലീസ് ചെയ്യാന്‍ പറ്റിയ സമയമെന്ന് മേജര്‍ രവി പറഞ്ഞു.

സ്ഥിരമായി മോഹന്‍ലാലിനെ വച്ച് സിനിമകളൊരുക്കുന്ന മേജര്‍ രവി ആദ്യമായാണ് പൃഥ്വിയിലൂടെ ഒരു പരീക്ഷണം നടത്തുന്നത്. ഇന്ത്യന്‍ പാട്ടാളക്കാരനായ ഹരീന്ദ്രനാഥ് നായരും പാകിസ്ഥാന്‍ പട്ടാളക്കാരന്‍ മുഷ്‌റഫും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പിക്കറ്റ് 43. ഹരിന്ദ്രനാഥ് നായരായി പൃഥ്വിയെത്തുന്ന ചിത്രത്തില്‍ ബോളുവുഡ് താരം ജാവേദ് ജഫ്രിയാണ് മുഷ്‌റഫായ് എത്തുന്നത്.
അനുഷ എന്ന പുതുമുഖ നടിയാണ് ചിത്രത്തിലെ നായിക. ഒരു നായയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. രഞ്ജി പണിക്കര്‍, അനുമോള്‍, ഹാരിഷ് പേരടി, ശോഭ മോഹന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ജോ മോന്‍ ടി ജോണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.


Click it and Unblock the Notifications











