എനിക്കിനിയും ഒരുപാട് പാട്ട് പാടണം: ലക്ഷ്മി മേനോന്‍
അഭിനയത്തില്‍ പ്രാഭല്യം തെളിയിച്ചു. തമിഴ്‌നാടിന്റെ 'ലക്കി ഹീറോയിന്‍' എന്നാണ് ഇപ്പോള്‍ ലക്ഷ്മി മേനോന്‍ അറിയപ്പെടുന്നത്. അഭിനയം മാത്രമല്ല, പാടാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് 'ഒരു ഊരിലെ രണ്ട് രാജ' എന്ന ചിത്രത്തിലൂടെ ലക്ഷ്മി.
'കുക്കുറു കുക്കുറു കുറാ നി കുറാ...' എന്ന് തുടങ്ങുന്ന വരികള്‍ ഒരു ഐറ്റം ഡാന്‍സിന് വേണ്ടി പാടിയതോടെ ലക്ഷ്മി മേനോന്‍ സംഗീതത്തിന്റെ മേഖലയും കീഴടക്കി. ഒരുപാട്ട് പാടി വിജയ്ച്ചതോടെ ലക്ഷ്മിയ്ക്ക് ആത്മവിശ്വാസവും കൂടി.

ഇനിയും ഇിനിയും എനിക്ക് ഒരുപാട് പാട്ട് പാടണം എന്നാണ് ലക്ഷ്മി ഇപ്പോള്‍ പറയുന്നത്. അതൊരു സര്‍പ്രൈസ് ആയിരുന്നു. ഇമ്മന്‍ വിളിച്ചിട്ട് ലക്ഷ്മിയോട് 'ആത്താടി അമ്മാടി...' എന്ന് തുടങ്ങുന്ന പാട്ട് പാടാന്‍ പറഞ്ഞു. സത്യത്തില്‍ അതൊരു ട്രൈയല്‍ ആയിരുന്നത്രെ. പാട്ട് ഇഷ്ടപ്പെട്ടപ്പോള്‍ മുഴുവന്‍ പാടിത്തീര്‍ക്കാന്‍ ആവശ്യപ്പെട്ടു, ലക്ഷ്മി പാടി.
ലക്ഷ്മിയുടെ ശബ്ദവും പാട്ടും ഇഷ്ടപ്പെട്ടിട്ടാണ് ഇമ്മന്‍ 'ഒരു ഊരിലെ രണ്ട്' രാജ എന്ന ചിത്രത്തിലെ പാട്ട് നടിയെകൊണ്ട് പാടിപ്പിച്ചത്. ഭാവിയില്‍ എനിക്കിനിയും ഒരുപാട് പാടണം. എന്റെ മുത്തശ്ശി ഒരു സംഗീത അദ്ധ്യാപികയായിരുന്നു. അതുകൊണ്ട് സംഗീതം എന്റെ രക്തത്തിലുണ്ട്. മലയാളത്തിലാണെങ്കിലും തമിഴിലാണെങ്കിലും വിഷയമല്ല, ഏതിലായാലും പാടാനുള്ള ഓഫര്‍ ഞാന്‍ സ്വീകരിക്കുമെന്ന് ലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications