»   » ദില്ലി കാണാന്‍ കൊതിച്ച് അസിന്‍

ദില്ലി കാണാന്‍ കൊതിച്ച് അസിന്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലാണ് അഭിനയം തുടങ്ങിയതെങ്കിലും അസിന്‍ പ്രശസ്തയായത് തമിഴിലും ഹിന്ദിയിലുമാണ്. തന്നെ താരമാക്കി മാറ്റിയ തമിഴിന് പോലും ഡേറ്റ് കൊടുക്കാന്‍ കഴിയാത്ത വിധത്തില്‍ ബോളിവുഡ് തിരക്കുകളില്‍ കുടുങ്ങിയിരിക്കുകയാണ് താരം. ബോളിവുഡില്‍ മികച്ച കരിയര്‍ ഉണ്ടാക്കാനായി മുംബൈയിലാണ് ഇപ്പോള്‍ അസിന്‍ താമസിക്കുന്നത്.

ഇടയ്ക്കിത്തിരി സമയം വീണുകിട്ടിയപ്പോള്‍ ദില്ലി കാണാനെത്തിയിരിക്കുകയാണ് അസിന്‍. നേരത്തേ ചലച്ചിത്രവുമായി ബന്ധപ്പെട്ട പല പരിപാടികള്‍ക്കും എത്തിയിട്ടുണ്ടെങ്കിലും ദില്ലി തനിയ്ക്ക് കാര്യമായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ദില്ലി ചുറ്റിക്കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പറയുന്നു.

എനിയ്ക്ക് ദില്ലിയോട് വല്ലാത്ത ഇഷ്ടമാണ്. ജോലിയുമായി ബന്ധപ്പെട്ട് പലവട്ടം ഞാനിവിടെ എത്തിയിട്ടുണ്ട്. കൂടെക്കൂടെ ദില്ലിയില്‍ വരാനും നഗരം കാണാനും വല്ലാത്ത ആഗ്രഹമുണ്ട്. ഈ നഗരത്തിലെ പച്ചപ്പ് എന്നെ ആകര്‍ഷിയ്ക്കുന്നു. മുംബൈയില്‍ നിന്നും ദില്ലിയിലെത്തിക്കഴിയുമ്പോള്‍ വല്ലാത്തൊരു ഫ്രീഡം തോന്നുന്നുണ്ട്. ഇവിടുത്തെ ഭക്ഷണവും രുചികരരാണ്. ദില്ലിയെക്കുറിച്ച് എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുന്ന എത്രയോ കൂട്ടുകാര്‍ എനിയ്ക്കിവിടെയുണ്ട്. ദില്ലിയെ കൂടുതല്‍ അടുത്തറിയാനാണ് എന്റെ ശ്രമം- അസിന്‍ പറയുന്നു.

ഇപ്പോള്‍ അസിന്‍ തിരക്കുകളില്‍ നിന്നെല്ലാം അകന്നുനില്‍ക്കുകയാണ്. അടുത്തതായി പുതിയ ചിത്രങ്ങളൊന്നും താരം ഏറ്റെടുത്തിട്ടില്ല. ഇപ്പോള്‍ അസിന്‍ ചില തിരക്കഥകള്‍ വായിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അവരുടെ മാനേജര്‍ പറയുന്നത്. അധികം വൈകാതെ ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥയ്ക്കുവേണ്ടി അസിന്‍ കരാറിലൊപ്പിടുമെന്നും മാനേജര്‍ പറയുന്നു.

English summary
Asin, who hails from the South, has now set base in Mumbai but Delhi resides in the actor’s heart.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam