കൂട്ടത്തില്‍ പാടണ്ട, ഭാമയ്ക്ക് സോളോ പാടണം
കൂട്ടത്തില്‍ പാടി കഴിവ് തെളിയിച്ച ഭാമയ്ക്ക് ഇനി ഒറ്റയ്ക്ക് പാടണം. ഒരു ചിത്രത്തിലെങ്കിലും സോളോ പാടണമെന്ന് ആഗ്രഹമുണ്ടെന്ന് ഭാമ. 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തില്‍ പാട്ട് പാടാനായതിന്റെ സന്തോഷത്തിലാണ് ഭാമ. ഗോപി സുന്ദറാണ് ചിത്രത്തില്‍ നായികമാരെ കൊണ്ട് പാട്ട് പാടിപ്പിച്ചത്.
ഭാമയെക്കൂടാതെ ചിത്രത്തിലെ മറ്റ് നായികമാരായ അനന്യ, ശ്വേത മേനോന്‍, മേഘ്‌ന രാജ് എന്നിവരും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. യു ട്യൂബില്‍ ഗാനം ഇതിനോടകം തന്നെ ഹിറ്റായിരുന്നു.

100 ഡിഗ്രി സെല്‍ഷ്യസിലെ പാട്ട് ഒരു പരീക്ഷണമായിരുന്നെന്നും ഇനി പിന്നണി ഗാന രംഗത്ത് അരക്കൈ നോക്കാമെന്നും തീരുമാനിച്ചിരിയ്ക്കുകയാണ് ഭാമ.
രമ്യ നന്പീശന്‍, മീര നന്ദന്‍, മംമ്ത എന്നിങ്ങനെ ഒട്ടേറെ മലയാള നായികമാര്‍ നല്ല പാട്ടുകാരികള്‍ കൂടിയാണ്. താനൊരു ഗായിക കൂടിയായി അറിയപ്പെടണമെന്ന് ഭാമയ്ക്ക് ആഗ്രഹമുണ്ട്. സോളോ പാടാന്‍ അവസരം കാത്തിരിയ്ക്കുകയാണ് ഭാമ


Click it and Unblock the Notifications











