രഞ്ജിത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ മഞ്ജുവിന് മോഹം

By Aswathi

മഞ്ജു വാര്യരുടെ തിരിച്ചുവരവ് രഞ്ജിത്തിന്റെ ചിത്രത്തിലൂടെയാണെന്നായിരുന്നു ആദ്യം കേട്ടിരുന്നത്. എന്നാല്‍ പല കാരണം കൊണ്ടും അത് നടന്നില്ല. 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെയാണ് ഒടുവില്‍ മഞ്ജു തിരിച്ചെത്തിയത്.

ചിത്രം വിജയ്ച്ചു. അടുത്തതായി മഞ്ജു ചെയ്യാന്‍ പോകുന്ന പ്രൊജക്ടിനെ കുറിച്ചായിരുന്നു പിന്നെ ചര്‍ച്ച. എന്നാല്‍ രഞ്ജിത്തിനൊപ്പം പറഞ്ഞു കേട്ടെന്നല്ലാതെ ഒന്നും നടന്നില്ല. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മഞ്ജു രഞ്ജിത്തിനൊപ്പം ജോലി ചെയ്യാനുള്ള തന്റെ ആഗ്രഹം അറിയിച്ചു.

manju-warrier

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കണമെന്നാണ് മഞ്ജു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ജു രഞ്ജിത്ത് സംവിധാനം ചെയ്ത 'ഞാന്‍' എന്ന ചിത്രം കണ്ടിരുന്നു. അതോടെയാണ് ആഗ്രഹം കലശലായത്.

പക്ഷെ തിരിച്ചുവരവില്‍ മഞ്ജു വളരെ സെലക്ടീവാണ്. ഒരേ സമയം ഒന്നില്‍കൂടുതല്‍ സിനിമ ചെയ്യാന്‍ മഞ്ജുവിന് താത്പര്യമില്ല. ചെയ്യുന്ന വേഷങ്ങള്‍ മികച്ചതായിരിക്കണം. തന്റെ അഭിനയം അറിയിക്കാന്‍ കഥാപാത്രത്തിലൂടെ സാധിക്കണം എന്ന കാര്യം മഞ്ജുവിന് നിര്‍ബന്ധമാണ്

ഇപ്പോള്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് മഞ്ജു എത്തുന്നതാണ് തുടക്കം മുതലേ വാര്‍ത്ത. രഞ്ജന്‍ പ്രമോദും നടന്‍ രവീന്ദ്രനും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X