»   » അല്‍ഫോണ്‍സിന്റെ ചിത്രത്തിലൂടെ അരങ്ങേറാനായിരുന്നു എനിക്കാഗ്രഹം; അല്‍ഫോണ്‍സിനെ പുകഴ്ത്തി നിവിന്‍ പോളി

അല്‍ഫോണ്‍സിന്റെ ചിത്രത്തിലൂടെ അരങ്ങേറാനായിരുന്നു എനിക്കാഗ്രഹം; അല്‍ഫോണ്‍സിനെ പുകഴ്ത്തി നിവിന്‍ പോളി

Posted By: Rohini
Subscribe to Filmibeat Malayalam

സൗഹൃദമാണ് നിവിന്‍ പോളിയുടെ കരുത്ത്. നല്ല സുഹൃത്ത് ബന്ധങ്ങളാണ് നിവിന്‍ എന്ന കലാകാരനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി തന്നതും. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നിവിന്‍ പോളി തന്റെ ഉറ്റ സുഹൃത്ത് അല്‍ഫോണ്‍സ് പുത്രനെ കുറിച്ച് വാചാലനാകുകയുണ്ടായി.

തമിഴില്‍ തിരക്കേറുന്നു, നിവിന്‍ പോളി മലയാളം ഉപേക്ഷിക്കുകയാണോ?, നടന്‍ പറയുന്നു

അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറാനായിരുന്നു തന്റെ ആഗ്രഹം എന്ന് നടന്‍ വെളിപ്പെടുത്തി. എന്നാല്‍ ആദ്യം സിനിമയില്‍ എത്തിയത് ഞാനായിരുന്നു- നിവിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം

കൊളേജ് കാലത്തെ ഒരു സ്വപ്നം

ഒരുപാട് നാളുകള്‍ മുമ്പേ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരു സിനിമ, അതില്‍ ഞാന്‍ നായകന്‍ എന്നൊക്കെ പണ്ട് സ്വപ്‌നം കണ്ടിരുന്നു. പക്ഷെ സിനിമയില്‍ നടനായി ഞാന്‍ ആദ്യം എത്തി.

അല്‍ഫോണ്‍സ് പുത്രനെ എനിക്ക് ശരിക്കും അറിയാം

എനിക്കറിയാം അല്‍ഫോണ്‍സ് എത്രത്തോളം കഴിവുള്ള സംവിധായകനാണെന്ന്. ഫിലിം മേക്കിങിനോട് അല്‍ഫോണ്‍സിന് എന്തെന്നില്ലാത്ത ഒരു പാഷനുണ്ട്- നിവിന്‍ പറയുന്നു

ചെയ്യാന്‍ പോകുന്ന കാര്യത്തെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളയാള്‍

പ്രേമത്തിന്റെ തിരക്കഥാ ഘട്ടം മുതല്‍ ഞാന്‍ അല്‍ഫോണ്‍സിനൊപ്പമുണ്ട്. എന്താണ് താന്‍ ചെയ്യാന്‍ പോകുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള ആളാണ് അല്‍ഫോണ്‍സ്. അല്‍ഫോണ്‍സിനൊപ്പം ഇരിക്കുമ്പോള്‍ നമ്മളും ചെയ്യുന്ന കാര്യത്തെ കുറിച്ച ആഴത്തില്‍ ചിന്തിച്ചുപോകും.

എന്റെ ശക്തിയും ദുര്‍ബലതയും അല്‍ഫോണ്‍സ് തിരിച്ചറിഞ്ഞു

എനിക്ക് അല്‍ഫോണ്‍സ് പുത്രനെ അറിയുന്നത് പോലെ തന്നെ, വ്യക്തിപരമായും അല്ലാതെയും അല്‍ഫോണ്‍സിന് എന്നെയും അറിയാം. ഒരു നടന്‍ എന്ന നിലയിലുള്ള എന്റെ ശക്തിയും ദുര്‍ബലതയും അല്‍ഫോണ്‍സ് തിരിച്ചറിഞ്ഞിട്ടുണ്ട്- നിവിന്‍ പറഞ്ഞു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Friendship had been the core theme of last year's blockbuster Premam but what makes it even more special for its actor Nivin Pauly and filmmaker Alphonse Puthren is that it's a culmination of their dream that dates back to when the duo were in college.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam