'ഒരു തെറ്റ് പോലും വരുത്താതെ അവൾ അത് കൈകാര്യം ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടു', കീർത്തിയെ കുറിച്ച് പ്രിയദർശൻ
മോഹൻലാൽ നായകനായ ഗീതാഞ്‍ജലിയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് കീർത്തി സുരേഷ്. എന്നാൽ അന്യഭാഷകളിലെ ചിത്രങ്ങളിലൂടെയാണ് കീർത്തി സുരേഷ് ശ്രദ്ധേയയായത്. ഒട്ടേറെ ഹിറ്റുകൾ കീർത്തി സുരേഷ് സ്വന്തമാക്കി. നടി സാവിത്രിടെയുടെ കഥ പറഞ്ഞ മഹാനടി എന്ന ചിത്രത്തിലൂടെയാണ് കീർത്തി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയത്. നാഗ് അശ്വിനാണ് മഹാനടി സംവിധാനം ചെയ്‍തത്. സാവിത്രിയായുള്ള കീർത്തിയുടെ പകർന്നാട്ടം സിനിമയിൽ തഴക്കവും വഴക്കവും വന്ന അഭിനേതാക്കളുടേതിന് തുല്യമായിരുന്നു.
ദുൽഖർ സൽമാനായിരുന്നു ചിത്രത്തിൽ നായകൻ. ബാലതാരമായി കുബേരനടക്കം നിരവധി സിനിമകളിൽ കീർത്തി സുരേഷ് അഭിനയിച്ചിട്ടുണ്ട്. പിന്നീട് കീർത്തി പഠമനവും മറ്റുമായി സിനിമയോട് അകലം പാലിച്ചു. കീർത്തിയുടെ ചേച്ചി രേവതി സിനിമയിൽ സഹസംവിധായികയായി പ്രവർത്തിക്കുമ്പോഴും കീർത്തി സിനിമയോട് അകലം പാലിച്ചു. പ്രിയദർശന്റെ നിർബന്ധ പ്രകാരമാണ് സുരേഷ് മകളെ ഗീതാഞ്ജലിയിൽ അഭിനയിപ്പിച്ചത്. ചിത്രം പക്ഷെ പരാജയമായിരുന്നു.

പിന്നീട് റിങ് മാസ്റ്റർ എന്ന ദിലീപ് ചിത്രത്തിൽ കീർത്തി നായികയായി. ശേഷമാണ് തമിഴ് സിനിമകളിലേക്ക് കീർത്തിക്ക് ക്ഷണം ലഭിച്ചത്. അവിടെ സൂപ്പർ താരങ്ങൾക്കൊപ്പം തിളങ്ങി നിൽക്കുമ്പോഴാണ് തെലുങ്കിൽ മഹാനടി ചെയ്തത്. ഏറ്റവും പുതിയതായി റിലീസ് ചെയ്ത കീർത്തി സുരേഷ് സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹമാണ്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തിയ ചിത്രത്തിൽ ആർച്ചയെന്ന തമ്പുരാട്ടിയുടെ വേഷമാണ് കീർത്തി ചെയ്തത്. സിനിമയിലെ കീർത്തി അഭിനയിച്ച ഗാനങ്ങൾ വൈറലായിരുന്നു. ചിത്രത്തിലെ കീർത്തിയുടെ പ്രകടനത്തെ കുറിച്ച് കീർത്തി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

തന്നെ അതിശയിപ്പിച്ച അഭിനേത്രിയാണ് കീർത്തി എന്നാണ് പ്രിയദർശൻ പറയുന്നത്. 'ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ കീർത്തി എന്നെ വീണ വായിച്ച് അത്ഭുതപ്പെടുത്തി. അവൾ ഒരു വയലിനിസ്റ്റാണ്... പക്ഷേ പലർക്കും അത് അറിയില്ല. അവളുടെ ഉള്ളിൽ സംഗീതം ഉണ്ട്. അതുകൊണ്ടാണ്അ ആർച്ചയുടെ വേഷം അനായാസമായി കൈകാര്യം ചെയ്തത്. ഒരു തെറ്റ് പോലും വരുത്താതെ ആണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീർത്തി വായിച്ചത്. വീണ കൈകാര്യം ചെയ്യാത്തൊരാൾ അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അവൾ റിയലിസ്റ്റിക്കായിട്ടാണ് വീണ വായിക്കുന്ന രംഗങ്ങൾ ചെയ്തത്. പാടുന്നതും വീണ വായിക്കുന്നതും ഒരുമിച്ച് ചെയ്യുന്നത് ദുഷ്കരമാണ്. പക്ഷെ അവൾക്ക് അത് സാധിച്ചു. ഞാൻ അതുകണ്ട് അത്ഭുതപ്പെട്ടു' പ്രിയദർശൻ പറഞ്ഞു. ചിത്രത്തിലെ നീയെ എൻ തായേ എന്ന ഗാനം ചിട്ടപ്പെടുത്തിയത് റോണി റാഫേലാണ്. വരികൾ എഴുതിയത് ബി.കെ ഹരി നാരായണൻ. ഹരിശങ്കർ, രേഷ്മ രാഘവേന്ദ്ര എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Recommended Video

പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ്, അശോക് സെൽവൻ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. രാഹുൽ രാജ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്. പ്രിയദർശനും അനി.ഐ.വി ശശിയും ചേർന്നാണ് തിരക്കഥയൊരുക്കിയത്. മോഹൻലാൽ കുഞ്ഞാലി മരക്കാരായി എത്തിയ ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തിയ ഒന്നാണ്. മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും മരക്കാർ: അറബിക്കടലിന്റെ സിംഹം സ്വന്തമാക്കിയിരുന്നു. ഡിസംബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയതത്. പിന്നാലെ കവിഞ്ഞ ദിവസം സിനിമ ഒടിടിയിലും റിലീസ് ചെയ്തിരുന്നു.


Click it and Unblock the Notifications