വിനയ് ഫോര്‍ട്ട് ഷട്ടറിലെത്തിയതിങ്ങനെ...
വൈവിദ്ധ്യമാര്‍ന്ന പ്രമേയങ്ങളിലൂടെയും പുതിയ കഥാപാത്ര നിരൂപണത്തിലൂടെയും കടന്നു പോയ ജോയി മാത്യൂ സംവിധാനം ചെയ്ത 'ഷട്ടര്‍' സിനിമ ലോകത്തിന് പുതുമയുണര്‍ത്തുന്നതായിരുന്നു.
സുര എന്ന ഓട്ടോ ഡ്രൈവര്‍ വേഷത്തില്‍ അഭിനയിച്ച വിനയ് ഫോര്‍ട്ടിന് ഷട്ടറിലൂടെ ഒരു ജനപ്രിയ കഥാപാത്രമാകാന്‍ സമയം എടുക്കേണ്ടി വന്നില്ല. ഷട്ടറിന് വേണ്ടി തന്നെ മൂന്ന് തവണ ഓഡീഷന്‍ നടത്തിയതായി വിനയ് ഫോര്‍ട്ട് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

വിനയ് ഫോര്‍ട്ടിന് ലഭിച്ച 'സുര' എന്ന കഥാ പാത്രം മലായാളി മനസുകളില്‍ വളരെ പെട്ടന്ന് സ്ഥാനം പിടിച്ചു. പിന്നീട് ഷട്ടര്‍ എന്ന സിനിമ വിനയ് ഫോര്‍ട്ടിന് സിനിമാ ലോകത്തിന്റ തുറന്നിട്ട വാതിലായിരുന്നു.
ലാല്‍, ശ്രീനിവാസന്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് ഷട്ടറിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍. ഇപ്പോള്‍ തമിഴിലേക്കുള്ള റീമേക്ക് പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.ആന്റണിയാണ് തമിഴില്‍ സംവിധാനം നിര്‍വ്വഹിക്കുന്നത്.ലാല്‍ അവതരിപ്പിച്ച കഥാപാത്രം സത്യരാജും, സജിത മഠം ചെയ്ത കഥാപാത്രം മലയാളി താരം അനുമോളുമാണ് അവതരിപ്പിക്കുന്നത്


Click it and Unblock the Notifications











