അമ്മയാകുന്നതില്‍ മിയയ്ക്കും പ്രശ്‌നമില്ല

By Aswathi

ഇപ്പോഴുള്ള നായികമാര്‍ കഥാപാത്രത്തിനാണ് പ്രധാന്യം നല്‍കുന്നതെന്ന് തോന്നുന്നു. അഭിനയിക്കാന്‍ സാധ്യതകളുണ്ടെങ്കില്‍ ഏത് തരം മേക്കപ്പിനും, ഏത് വേഷത്തിനും നടിമാര്‍ തയ്യാറാണ്. പ്രത്യേകിച്ച് മലയാളത്തിന്. കഥാപാത്രത്തിനും സിനിമയ്ക്കും മാത്രമാണ് പ്രധാന്യം.

അഭിനയിക്കാന്‍ സാധ്യതകളുണ്ടെങ്കില്‍ അമ്മ വേഷം ചെയ്യുന്നതില്‍ മടിയില്ലെന്ന് പറഞ്ഞ നടിമാരുടെ കൂട്ടത്തിവേക്കിതാ ഒരു 23 കാരികൂടെ, മിയ ജോര്‍ജ്. അമ്മ വേഷങ്ങള്‍ ചെയ്യുന്നതില്‍ ഒരു പ്രയാസവുമില്ലെന്ന് മിയ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

mia-george

കെ എന്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'നയന' എന്ന ചിത്രത്തില്‍ മിയ ഏഴ് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായാണ് എത്തുന്നത്. നയന എന്ന ഏഴുവയസ്സുകാരിയുടെ അമ്മയാണ് ശ്വേത(മിയ). നയനയ്ക്ക് റിട്ടേയര്‍ ഐഎഎസ് ഓഫീസറായ കമല്‍ സ്വരൂപിനോട് തോന്നുന്ന അടുപ്പമാണ് കഥ.

ബോളിവുഡ് നടന്‍ അനുപം ഖേറാണ് ചിത്രത്തില്‍ കമല്‍ സ്വരൂപായി എത്തുന്നത്. 'അഞ്ചു സുന്ദരികളിലൂ'ടെ ശ്രദ്ധേയായ ബേബി അനിഖയാണ് നയന എന്ന കഥാപാത്രമായി എത്തുന്നത്.

പക്വതയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നും ചിത്രത്തിന്റെ കഥ ഇത്തരമൊരു കഥാപാത്രത്തെ ആവശ്യപ്പെടുന്നു എന്നും മിയ ജോര്‍ജ് പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തിലെന്നപോലെയാണ് കഥ നടക്കുന്നത്. ഒരു സ്ത്രീപക്ഷ സിനിമകൂടെയാണ് നയന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X