ഒരിക്കല്‍ എല്ലാവരും തന്നെ അകറ്റിനിര്‍ത്തിയിരുന്നു; കങ്കണ
തന്റെ ജീവിതത്തില്‍ അകറ്റിനിര്‍ത്തപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്ത കാലം ഉണ്ടായിരുന്നുവെന്ന് ദേശീയ പുരസ്‌കാരം നേടിയ കങ്കണ റണാവത്ത്.
സൗന്ദര്യബോധമില്ലെന്ന് പറഞ്ഞ് തന്നെ കുറ്റപ്പെടുത്തി, പലരും തന്റെ ഉച്ചാരണരീതിയെ കളിയാക്കി. യാതൊരു പ്രകോപനവും ഇല്ലാതെയാണ് താന്‍ വേദനിപ്പിക്കപ്പെട്ട് എന്നും കങ്കണ പറഞ്ഞു.അഭിനയിക്കുമ്പോള്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വാധീനിക്കാറില്ല. ഇന്ന് എന്റെ അഭിനയം ഇഷ്ടപ്പെടുന്നവര്‍ നാളെ എന്നെ വെറുത്തേക്കാം. ഒരു റോള്‍ മോഡല്‍ ആവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല കങ്കണ കൂട്ടിച്ചെര്‍ത്തു.

സിനിമാമേഖലയില്‍ നടന്മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ മൂന്നിലൊന്ന് പോലും നടിമാര്‍ക്ക് ലഭിക്കുന്നില്ല. നടിമാരുടെ വ്യക്തിത്വം അംഗീകരിക്കപ്പെടുന്നില്ല. ഈ അവസ്ഥ മാറണമെന്നും കങ്കണ തുറന്നടിച്ചു.
പുരസ്‌കാരങ്ങള്‍ തന്നെ പ്രചോദിപ്പിക്കാറില്ലെന്നും കങ്കണ പറഞ്ഞു. പുരസ്‌കാര ചടങ്ങുകളില്‍എത്താന്‍ വൈകിയപ്പോഴും ചടങ്ങില്‍ പങ്കെടുക്കാതിരുന്നപ്പോഴും അവാര്‍ഡുകള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാണ് കങ്കണ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞത്.


Click it and Unblock the Notifications