»   » ആന്‍ഡ്രിയയെ ശരിയ്ക്കും പ്രണയിച്ചിരുന്നു: ഫഹദ്

ആന്‍ഡ്രിയയെ ശരിയ്ക്കും പ്രണയിച്ചിരുന്നു: ഫഹദ്

Posted By:
Subscribe to Filmibeat Malayalam

അന്നയും റസൂലും എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച തമിഴ് താരം ആന്‍ഡ്രിയ ജര്‍മിയയോട് പ്രണയമുണ്ടെന്നുള്ള ഫഹദ് ഫാസിലിന്റെ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായിരുന്നു. സംഭവം മലയാളത്തിലും തമിഴകത്തും ചര്‍ച്ചയാവുകയും ഒടുവില്‍ ആന്‍ഡ്രിയ തനിയ്ക്ക് ഫഹദിനോട് പ്രണയമില്ലെന്ന് തുറന്നടിച്ചുകൊണ്ട് ആ അധ്യായം അവസാനിപ്പിക്കുകയുമായിരുന്നു. പക്ഷേ ആന്‍ഡ്രിയയോട് തോന്നിയ പ്രണയം സാക്ഷാത്കരിക്കാന്‍ കഴിയാത്തതില്‍ തനിയ്ക്ക് വിഷമമുണ്ടെന്നാണ് ഫഹദ് ഇപ്പോഴും പറയുന്നത്.

മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് പഴയ പ്രണയത്തെക്കുറിച്ച് മനസുതുറന്നത്. ആന്‍ഡ്രിയയോട് തനിയ്ക്ക് ശരിയ്ക്കും പ്രണയം തോന്നിയിരുന്നുവെന്നും അത് വര്‍ക്ക് ഔട്ട് ആകാത്തതില്‍ വിഷമമുണ്ടെന്നുമാണ് ഫഹദ് പറയുന്നത്.

സിനിമയാകുമ്പോള്‍ ഇനിയും ഇത്തരം ബന്ധങ്ങള്‍ ഉണ്ടാകില്ലേയെന്ന ചോദ്യത്തിന് ഇനിയൊരാളെ പ്രണയിക്കാന്‍ തനിയ്ക്ക് സമയം വേണമെന്നും പ്രണയിക്കുകയെന്ന് പറഞ്ഞാല്‍ ബലാല്‍ത്സംഗം ചെയ്യുകയല്ലല്ലോ എന്നായിരുന്നു ഫഹദിന്റെ മറുപടി.

ആന്‍ഡ്രിയയെ പ്രണയിച്ച കാലം ജീവിതത്തില്‍ താന്‍ ഓര്‍ക്കാനിഷ്ടപ്പെടുന്ന നിമിഷങ്ങളാണെന്നും അതില്‍ തെറ്റൊന്നും തോന്നിയിട്ടില്ലെന്നും താരം പറയുന്നു. തന്റെ പ്രണയം ആത്മാര്‍ത്ഥവും മനോഹരവുമായിരുന്നുവെന്ന് ഫഹദ് തീര്‍ത്തു പറയുന്നു.

ദുല്‍ഖര്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ മലയാളത്തില്‍ അവരുടേതായ ഇടം നേടിക്കഴിഞ്ഞുവെന്നും ഉറുമി പോലൊരു ചിത്രം നിര്‍മ്മിച്ച പൃഥ്വിരാജിനോട് തനിയ്ക്ക് ബഹുമാനമാണെന്നും ഫഹദ് പറയുന്നു. ദുല്‍ഖറില്‍ ശരിയ്ക്കും പിതാവ് മമ്മൂട്ടിയുടെ സ്വാധീനം കാണേണ്ടതാണ്, പക്ഷേ അത് അദ്ദേഹത്തിലില്ല എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്- ഫഹദ് പറയുന്നു.

English summary
Actor Fahad Fazil revealed in an interview that he was totally in love with Andrea Geremia, his co-star in Annayum Rasulum.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam