ഞാന്‍ ഒരു പുതുമുഖ നടനാണ്: ഫര്‍ഹാന്‍ ഫാസില്‍
പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ പോലുള്ള നടന്മാരെല്ലാം വെള്ളിത്തിരയിലെത്തിയത് അച്ഛന്റെ പേരോടുകൂടിയാണ്. ആ ഒരു ലേബലോടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയെങ്കിലും വൈകാതെ തങ്ങളുടേതായ സ്ഥാനം കണ്ടെത്താണ് അവിടെ കയറിയിരിക്കാനും താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അച്ഛന്റെയോ ചേട്ടന്റെയോ അങ്ങനെ സിനിമാ മേഖലയില്‍ മുമ്പ് പയറ്റിതെളിഞ്ഞവരുടെ പിന്മറക്കാരായി എത്തുന്നവര്‍ പലപ്പോഴും അവരുടെ ലേബലിലാണ് ആദ്യം പരിചയപ്പെടുന്നത്.
എന്നാല്‍ എന്നും അവരുടെ ലേബലോടെ അറിയപ്പെടാനും ആ തരത്തില്‍ കിട്ടുന്ന സൗകര്യങ്ങള്‍ അനുഭവിക്കാനും എല്ലാവര്‍ക്കും ഇഷ്ടമല്ല. തനിക്ക് തന്റേതായ സ്ഥാനം വേണമെന്ന് ചിന്തിക്കുന്നവരുണ്ട്. അക്കൂട്ടത്തിലാണ് ഫര്‍ഹാന്‍ ഫാസിലും. അച്ഛന്‍ ഫാസിലിന്റെയോ സഹോദരന്‍ ഫഹദ് ഫാസിലിന്റെയോ പേരില്‍, ആ ഒരു പരിഗണന തനിക്ക് നല്‍കേണ്ടെന്നാണ് ഫര്‍ഹാന്‍ ഫാസില്‍ പറയുന്നത്. തന്റെ അഭിനയത്തിന് അര്‍ഹിക്കുന്നത് മതിയെന്നാണ് താരത്തിന്.
ഇപ്പോള്‍ ഛായഗ്രഹകന്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഫര്‍ഹാന്‍. നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ അഹാനയാണ് നായിക. സന്തോഷ് ഏച്ചിക്കാനം തിരക്കഥയെഴുതിയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സുധീഷ് പപ്പുവാണ്.

ഫഹദ്, ഫാസില്‍ ലേബല്‍ വേണ്ട
കൈം എത്തു ദൂരത്ത് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന് തുടക്കം കിട്ടയത് സംവിധായകന്‍ ഫാസിലിന്റെ മകനെന്ന നിലയിലാണ്. ഇപ്പോഴിതാ ഫഹദിന് പിന്നാലെ ഫര്‍ഹാനും

ഫഹദ്, ഫാസില്‍ ലേബല്‍ വേണ്ട
ഫാസിലിന്റെ മകന്‍ എന്നതിലുപരി യുവ നടന്‍ ഫഹദിന്റെ അനുജന്‍ എന്ന നിലയിലാണ് ഫര്‍ഹാനെ പലരും സ്വീകരിക്കുന്നത്. എന്നാല്‍ ആ പരിഗണന തനിക്ക് വേണ്ടെന്നാണ് ഫര്‍ഹാന്‍ പറയുന്നത്

ഫഹദ്, ഫാസില്‍ ലേബല്‍ വേണ്ട
ഒരു കുടുംബത്തില്‍ നിന്ന് അച്ഛനും മക്കളും. സമ്പൂര്‍ണ ചലച്ചിത്ര കുടുംബം. ഇതിലേക്ക് നസ്‌റിയ നസീം കൂടെ വരുന്നതോടെ തികഞ്ഞു

ഫഹദ്, ഫാസില്‍ ലേബല്‍ വേണ്ട
ഫര്‍ഹാന്റെ ആദ്യ ചിത്രമാണ് ഛായഗ്രഹകന്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന ഞാന്‍ സ്റ്റീവ് ലോപ്പസ്

ഫഹദ്, ഫാസില്‍ ലേബല്‍ വേണ്ട
നടന്‍ കൃഷ്ണ കുമാറിന്റെ മകന്‍ അഹാനയാണ് നായിക. അഹാനയുടെയും ആദ്യ ചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്

ഫഹദ്, ഫാസില്‍ ലേബല്‍ വേണ്ട
വാച്ചു ഫാസില്‍ എന്നാണ് ഫര്‍ഹാന്റെ യഥാര്‍ത്ഥപേര്. സിനിമയില്‍ വന്നതിന് ശേഷമാണ് ഫര്‍ഹാന്‍ ഫാസില്‍ എന്ന പേര് സ്വീകരിച്ചത്.

ഫഹദ്, ഫാസില്‍ ലേബല്‍ വേണ്ട
തന്റെ കഴിവുകൊണ്ട അംഗീകരിച്ചാല്‍ മതിയെന്ന നിലപാടാണ് ഫര്‍ഹാന്. താഴെ തട്ടില്‍ നിന്ന് ഒരു പുതുമുഖ നടന്‍ എന്ന തുടക്കം കിട്ടിയാല്‍ മതിയെന്ന് ഫര്‍ഹാന്‍ പറയുന്നു


Click it and Unblock the Notifications











