മോഹന്‍ലാലില്‍ നിന്ന് ഒരുപാട് പഠിച്ചു: രാഗിണി
മലയാളത്തിന് കിട്ടിയ പുതിയ അന്യനാട്ടുകാരിയാണ് രാഗിണി നന്ദ്വാനി. മോഹന്‍ലാലിന്റെ നായികയായാണ് രാഗിണിയുടെ അരങ്ങേറ്റം. പെരുച്ചാഴിയുടെ ചിത്രീകരണം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ രാഗിണിയ്ക്ക് മോഹന്‍ലാലിനെ കുറിച്ചല്ലാതെ മറ്റൊന്നും പറയാനില്ല. തന്റെ ഒരു സ്വപ്‌നമാണ് യാഥാര്‍ത്ഥമായതെന്നാണ് രഗിണി പറയുന്നത്.
ഒരു പുതുമുഖ നടിയായ എന്നെപ്പോലൊരാള്‍ക്ക് മോഹന്‍ലാല്‍ എന്ന പ്രതിഭയില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്ന് രാഗിണി പറഞ്ഞു. മോഹന്‍ലാലിന്റെ പെയറായി ഒരു ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയായാണ് രാഗിണി ചിത്രത്തില്‍ അഭിനയിക്കുന്നത്.

മോഹന്‍ലാലിന്റെ ഒപ്പമാണ് അഭിനയിക്കുന്നതെന്നറിഞ്ഞപ്പോള്‍ ആദ്യം പേടിച്ചു. പക്ഷെ അദ്ദേഹം എല്ലാവരെയും കംഫര്‍ട്ടബഌയി നിര്‍ത്തി. അത് അഭിനയിക്കാന്‍ ഏറെ സഹായിച്ചു. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിച്ചു- രാഗിണി നന്ദവാനി പറഞ്ഞു.
മോഹന്‍ലാല്‍ ഒരു കംപ്ലീറ്റ് ആക്ടറാണെന്ന് പറഞ്ഞ രാഗിണി മറ്റൊന്നു കൂടെ വ്യക്തമാക്കി. അദ്ദേഹം നല്ലൊരു പാചക വിദഗ്ദന്‍ കൂടെയാണ്. പെരുച്ചാഴിയുടെ സെറ്റില്‍ ടീമംഗങ്ങള്‍ക്കെല്ലാം ലാല്‍ ഭക്ഷണം പാകം ചെയ്തുകൊടുത്തിരുന്നു.
പെരുച്ചാഴി ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ചിത്രത്തില്‍ തനിക്കൊരു മലയാളം ഡയലോഗുപോലുമില്ല. ആംഗ്ലോ ഇന്ത്യന്‍ ഭാഷയിലാണ് സംഭാഷണം. പക്ഷെ തനിക്ക് മലയാളം പഠിക്കാന്‍ കഴിഞ്ഞെന്നാണ് രാഗിണി പറയുന്നത്.
തമിഴില്‍ വിജയ് നായകനായി എത്തിയ തലൈവ എന്ന ചിത്രത്തിലെ വടക്കേ ഇന്ത്യന്‍ പെണ്‍കുട്ടിയായി അഭിനയിച്ച രാഗിണി അന്നുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ സൂപ്പര്‍താരം വിജയിയ്‌ക്കൊപ്പമാണ് അരങ്ങേറ്റമെങ്കില്‍ മലയാളത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമാണ് രാഗിണിയുടെ അരങ്ങേറ്റം.


Click it and Unblock the Notifications











