നയന്‍താര വിളിച്ചപ്പോള്‍ മിയ ഭൂമിയിലൊന്നുമായിരുന്നില്ല

By Aswathi

മലയാളത്തില്‍ പെട്ടന്ന് വളര്‍ന്ന നടിമാരില്‍ ഒരാളാണ് മിയ ജോര്‍ജും. ഇപ്പോള്‍ ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴകത്തും വരവറിയിച്ചിരിക്കുകയാണ്. 'അമരക്കാവ്യം' എന്ന ചിത്രം കണ്ട് തെന്നിന്ത്യന്‍ ഹോട്ട് താരം നയന്‍താര വരെ കരഞ്ഞുപോയി.

സിനിമകണ്ട് നയന്‍താര വിളിച്ചപ്പോള്‍ താന്‍ ഭൂമിയിലൊന്നുമായിരുന്നില്ലെന്നാണ് മിയ ജോര്‍ജ് പറയുന്നത്. നയന്‍താര വിളിച്ചതിനെ കുറിച്ചും തമിഴകത്തെ വിശേഷവും മിയ ജോര്‍ജ് പറയുന്നു. തുടര്‍ന്ന വായിക്കൂ...

അമരക്കാവ്യം

നയന്‍താര വിളിച്ചപ്പോള്‍ മിയ ഭൂമിയിലൊന്നുമായിരുന്നില്ല

മിയ ജോര്‍ജിന്റെ ആദ്യ തമിഴ് ചിത്രമാണ് അമരക്കാവ്യം. നാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജീവ ശങ്കരാണ് ചിത്രത്തിന്റെ സംവിധായകന്‍

നയന്‍താര കണ്ടത്

നയന്‍താര വിളിച്ചപ്പോള്‍ മിയ ഭൂമിയിലൊന്നുമായിരുന്നില്ല

ഇന്റസ്ട്രിയില്‍ നയന്‍താരയുടെ അടുത്ത കൂട്ടുകരില്‍ ഒരാളായ ആര്യയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ആര്യയുടെ അനുജനാണ് നായകന്‍. ഇതൊക്കെ കൊണ്ടാണ് നയന്‍താര ആദ്യ ദിവസം തന്നെ സിനിമ കാണാന്‍ പോയത്

 നയന്‍ വിളിച്ചപ്പോള്‍

നയന്‍താര വിളിച്ചപ്പോള്‍ മിയ ഭൂമിയിലൊന്നുമായിരുന്നില്ല

എന്റെ അഭിനയം കണ്ട് നയന്‍താര വിളിച്ചപ്പോള്‍ താന്‍ ഭൂമിയിലൊന്നുമായിരുന്നില്ലെന്നാണ് മിയ ജോര്‍ജ് പറയുന്നത്. അവരുടെ നല്ല മനസ്സ് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും മിയ പറഞ്ഞു.

കോളിവുഡ് അനുഭവം

നയന്‍താര വിളിച്ചപ്പോള്‍ മിയ ഭൂമിയിലൊന്നുമായിരുന്നില്ല

മുമ്പും ഒരുപാട് ഓഫറുകള്‍ തമിഴില്‍ നിന്ന് വന്നിരുന്നു. പക്ഷെ ഒന്നും ചെയ്യണം എന്ന് തോന്നിയില്ല. അമരക്കാവ്യത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അതില്‍ പുതുമുയുള്ള എന്തോ ഒന്നുണ്ടെന്ന് മനസ്സിലായി. അതുകൊണ്ട് എടുത്തു

അമരക്കാവ്യത്തെ കുറിച്ച്

നയന്‍താര വിളിച്ചപ്പോള്‍ മിയ ഭൂമിയിലൊന്നുമായിരുന്നില്ല

ചിത്രം ഒരു പ്രാചീന പ്രണയത്തെ ഓര്‍മിപ്പിക്കുന്നതാണ്. കാര്‍ത്തിക എന്ന പ്ലസ് ടു സ്റ്റുഡന്റിന്റെ വേഷത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. അത്തരത്തിലൊരു കഥാപാത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മിയ പറഞ്ഞു.

തമിഴ് പഠിച്ചോ

നയന്‍താര വിളിച്ചപ്പോള്‍ മിയ ഭൂമിയിലൊന്നുമായിരുന്നില്ല

തമിഴ് പഠിച്ചോ എന്ന് ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. സ്‌ക്രിപ്റ്റ് കൈയ്യില്‍ കിട്ടിയത് മലയാളത്തിലാണ്. പഠിച്ചതും മലയാളത്തില്‍ തന്നെ. സെറ്റില്‍ ഒപ്പം അഭിനയിച്ച ആര്യയുടെ അനുജന്‍ സത്യ മലയാളിയാണ്. അദ്ദേഹം മലയാളത്തിലാണ് എന്നോട് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ തമിഴ് പഠിക്കാന്‍ കഴിഞ്ഞില്ല- മിയ പറഞ്ഞു.

 മലയാളത്തിലെ വളര്‍ച്ചയെ കുറിച്ച്

നയന്‍താര വിളിച്ചപ്പോള്‍ മിയ ഭൂമിയിലൊന്നുമായിരുന്നില്ല

സന്തോഷമുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിച്ചതില്‍ ഞാന്‍ സന്തോവതിയാണ്. വിശുദ്ധനിലെ വ്യത്യസ്തമായ ആ വേഷമാണ് തനിക്ക് പിന്നീട് അവസരങ്ങള്‍ നല്‍കിയതെന്ന് മിയ പറഞ്ഞു.

എന്റെ ആഗ്രഹം

നയന്‍താര വിളിച്ചപ്പോള്‍ മിയ ഭൂമിയിലൊന്നുമായിരുന്നില്ല

ഒരു കോമഡി ഓറിയന്റഡായ ചിത്രത്തില്‍ അത്തരമൊരു വേഷം ചെയ്യാനാണ് ഇനി മിയയ്ക്ക് ആഗ്രഹം. ഒരു ബഡ്ഡി പെണ്‍കുട്ടിയായി അഭിനയിക്കണമത്രെ. പക്ഷെ ഇതുവരെ ലഭിച്ച വേഷങ്ങളില്‍ സംതൃപ്തയാണെന്നും മിയ പറഞ്ഞു.

ടോണിയുടെ പരാജയം

നയന്‍താര വിളിച്ചപ്പോള്‍ മിയ ഭൂമിയിലൊന്നുമായിരുന്നില്ല

ശരിക്കും അത് വേദനിപ്പിച്ചു. ഹായി അയാം ടോണിയുടെ ഭാഗമാകാന്‍ കഴിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷിച്ചിരുന്നു. പക്ഷെ അതേ സിനിമ പ്രേക്ഷകാഭിപ്രയത്തില്‍ മോശമാണെന്ന് വന്നപ്പോള്‍ ഒരുപാട് വിഷമം തോന്നി. ഇപ്പോഴും ആ സിനിമയുടെ ഭാഗമായതില്‍ സന്തോഷിക്കുന്നു എന്ന് തന്നെയാണ് മിയ പറയുന്നത്.

പഠനം എങ്ങനെ

നയന്‍താര വിളിച്ചപ്പോള്‍ മിയ ഭൂമിയിലൊന്നുമായിരുന്നില്ല

കാമ്പസിലെ തമാശകള്‍ എനിക്കൊരിക്കലും ഒഴിവാക്കാന്‍ കഴിയാത്തതാണ്. മാസ്റ്റര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ചെയ്തുകൊണ്ടിരിക്കുകയാണ് മിയ ഇപ്പോള്‍

അടുത്ത പരിപാടി

നയന്‍താര വിളിച്ചപ്പോള്‍ മിയ ഭൂമിയിലൊന്നുമായിരുന്നില്ല

പുതിയ സിനിമകളൊന്നും താത്കാലം ഏറ്റെടുത്തിട്ടില്ല. പഠിപ്പിനാണ് പ്രാധാന്യം. പ്രേക്ഷകര്‍ മനസ്സില്‍ സൂക്ഷിക്കുന്ന കുറച്ച് കഥാപാത്രങ്ങളെങ്കിലും ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അത് തന്നെ ധാരാളമാണെന്ന് മിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X