കഥയറിയില്ലെങ്കിലും ഞാന്‍ അഭിനയിക്കുമായിരുന്നു: പാര്‍വ്വതി
ബാംഗ്ലൂര്‍ ഡെയ്‌സ് റിലീസായതില്‍പ്പിന്നെ ആര്‍ജെ സാറയാണ് എല്ലായിടത്തും സംസാരവിഷയം. സാറയുടെ ചിരിയും മുഖത്ത് തെളിയുന്ന ആത്മവിശ്വാസവും, മുടിയുടെ ഭംഗിയും എന്നുവേണ്ട ചിത്രം കണ്ടവരെല്ലാം സാറയെ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടുപോയിരിക്കുകയാണ്.
നോട്ബുക്കിലൂടെ മലയാളത്തിലേയ്ക്ക് വന്ന അതേ പാര്‍വ്വതിയാണ് സാറയായി എത്തിയത് എന്നത് ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത കാര്യമാണ്. അത്രയ്ക്ക് മാറ്റം വന്നിരിക്കുന്ന പാര്‍വ്വതിയുടെ അഭിനയത്തിലും രൂപഭാവങ്ങളിലും.

സാറയ്ക്ക് കിട്ടുന്ന ഓരോ പ്രശംസയും സംവിധായിക അഞ്ജലി മേനോന് അവകാശപ്പെട്ടതാണെന്നാണ് പാര്‍വ്വതി പറയുന്നത്. ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ഒന്നും പറഞ്ഞില്ലെങ്കിലും അഞ്ജലിയുടെ ബാംഗ്ലൂര്‍ ഡെയ്‌സില്‍ താന്‍ അഭിനയിക്കുമായിരുന്നുവെന്നാണ് പാര്‍വ്വതി പറയുന്നത്.
സാറയെ കണ്ട് താനതുപോലെയാണെന്ന് തെറ്റിദ്ധിരിക്കരുതെന്നും പാര്‍വ്വതി പറയുന്നു. സാറയുടെ അത്ര പോസിറ്റീവ് അല്ല ഞാന്‍. അഞ്ജലി കൃത്യമായി പറഞ്ഞുതന്നതുകൊണ്ടാണ് സാറയെ അത്രയും മികവുറ്റതാക്കാന്‍ എനിയ്ക്ക് കഴിഞ്ഞത്. സാറയുടെ മുടിയും വസ്ത്രങ്ങളും എല്ലാം എങ്ങനെ വേണമെന്ന് തീരുമാനിച്ചതും അഞ്ജലി തന്നെ ആയിരുന്നു- പാര്‍വ്വതി പറയുന്നു.


Click it and Unblock the Notifications