ഇതുവരെ ഒരു ശങ്കര്‍ ചിത്രത്തിലും ഇളയരാജ സംഗീതം ചെയ്യാത്തതിന് കാരണം?
ശങ്കറിന്റെ ഭൂരിഭാഗം സിനിമകള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എ ആര്‍ റഹ്മാനാണ്. രണ്ടേ രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.
തമിഴകത്തെ ഇത്രയും വലിയ സംവിധായകനായിട്ടും ശങ്കറിന്റെ ഒരു ചിത്രത്തില്‍ പോലും സാക്ഷാല്‍ ഇളയരാജ സംഗീതം ചെയ്തിട്ടില്ല. അതിന്റെ കാരണം ഒരു ചടങ്ങില്‍ സംസാരക്കവെ ശങ്കര്‍ തന്നെ വെളിപ്പെടുത്തി.

ഇളയരാജയെ ഒരു സിനിമയ്ക്ക് വേണ്ടി സമീപിക്കാനുള്ള ഭയം കൊണ്ടാണ് ഇതുവരെ തന്റെ ഒരു ചിത്രത്തിനും ഇളയരാജ സംഗീതം ചെയ്യാത്തത് എന്ന് ശങ്കര്‍ വ്യക്തമാക്കി. ഇളയാജയ്ക്കുള്ള ആദരവായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഒരുക്കിയ ഇളയരാജ 75 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശങ്കര്‍.
അര്‍ജ്ജുന്‍ റെഡ്ഡിയെ നായകനാക്കി ഒരുക്കിയ ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് വേണ്ടി നേരത്തെ ഇളയാരാഡയെ സമrപിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ പോയിക്കാണാന്‍ ഒരു ഉള്‍ഭയം. അതിനാല്‍ അതും നടന്നില്ല. ശങ്കറിന്റെ ഏറ്റവും പുതിയ ചിത്രമായ ഇന്ത്യന്‍ 2 യില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് അനിരുദ്ധാണ്.


Click it and Unblock the Notifications











