»   » മൈക്ക് കിട്ടിയാല്‍ തള്ളുന്നത് മമ്മൂട്ടിയുടെ ശീലം, കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് താരം

മൈക്ക് കിട്ടിയാല്‍ തള്ളുന്നത് മമ്മൂട്ടിയുടെ ശീലം, കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് താരം

Posted By: Rohini
Subscribe to Filmibeat Malayalam

രസകരമായ പ്രസംഗം നടത്തുന്നതില്‍ മമ്മൂട്ടിയെ കഴിഞ്ഞിട്ടേ മറ്റൊരു സ്റ്റാര്‍ മലയാള സിനിമയിലുള്ളൂ എന്ന് പറയേണ്ടി വരും. പല വേദികളിലും മമ്മൂട്ടി തമാശ രൂപേണെ പറഞ്ഞ കഥകള്‍ 'തള്ള്' ഗണത്തില്‍ പെട്ടിരുന്നു. ഒരു ദിവസം വലിച്ചു തീര്‍ത്ത സിഗരറ്റ് കുറ്റികളുടെ എണ്ണവും, നാരങ്ങയുടെ തോട് കളയാന്‍ വിദേശത്ത് കിലോമീറ്ററുകളോളം നടന്നതുമൊക്കെ അത്തരമോരോ തള്ള് കഥയാണ്.

പ്രണവ് മോഹന്‍ലാലിന് ശേഷം മമ്മൂട്ടിയുടെ പേരിലും.. ചതിയില്‍ ചെന്നു വീഴരുത് എന്ന് വൈശാഖ്

ഇപ്പോഴിതാ കണ്ടു പിടിച്ചങ്ങള്‍ നടത്തി എന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് മെഗാസ്റ്റാര്‍. കൈരളി പീപ്പിള്‍ ടിവി ഇന്നോടെക് പുരസ്‌കാര വേദിയിലാണ് മമ്മൂട്ടി വെളിപ്പെടുത്തലുമായി എത്തിയത്. ഞാനും കുറേ കണ്ടു പിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് മെഗാസ്റ്റാര്‍ പറഞ്ഞു.

ശാസ്ത്രജ്ഞനായിരുന്നു

ഞാന്‍ വളരെ ചെറുപ്പത്തിലേ ഒരു ശാസ്ത്രജ്ഞനായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കോളിങ് ബെല്ലും ചെറിയ ബോട്ടറുമൊക്കെ ഉണ്ടാക്കിയിട്ടുണ്ടത്രെ. പക്ഷെ അന്ന് തന്റെ മാതാപിതാക്കള്‍ സപ്പോര്‍ട്ട് ചെയ്തില്ല. ഇതൊക്കെ പിള്ളേര് കളിയാണെന്ന് കരുതി തള്ളിക്കളഞ്ഞതാണ്.

ഒരു രഹസ്യം

ഐടി വിഭാഗം റോബോടിക് കണ്ടുപിടിച്ച പുള്ളികളെ സമ്മതിയ്ക്കുന്നു. അതത്ര ചെറിയ കാര്യമല്ല. കാറില്‍ ഹാം റേഡിയോ ഫിറ്റ് ചെയ്ത് ഭാര്യയും താനും ഫോണ്‍ ഉപയോഗിച്ച രഹസ്യം ആരോടും പറയരുത് എന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി വെളിപ്പെടുത്തി

കളപറിക്കാന്‍ മെഷിന്‍

പാടത്ത് കള പറിക്കാന്‍ ഒരു മെഷിന്‍ ഉണ്ടാക്കിയാല്‍ വളരെ നല്ലതായിരിയ്ക്കും എന്ന് മെഗാസ്റ്റാര്‍ അഭിപ്രായപ്പെട്ടു. കള പറിക്കാനാണ് ഇപ്പോള്‍ ആളെ കിട്ടാത്തത്. കൃഷിയൊരു വാണിജ്യമാക്കാന്‍ ഇതുവരെ ആരും ശ്രമിച്ചിട്ടില്ല. പത്തും നൂറും ആളുകള്‍ ചെയ്യുന്ന കൃഷി ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള യന്ത്രസാമഗ്രഹികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരിക്കണം എന്നും അത് നല്ലൊരു ആരംഭമായിരിക്കണം എന്നും മമ്മൂട്ടി പറഞ്ഞു.

കാണൂ

കൈരളി പീപ്പിള്‍ ടിവി ഇന്നോടെക് പുരസ്‌കാര വേദിയില്‍ മമ്മൂട്ടി നടത്തിയ രസകരമായ പ്രസംഗത്തിന്റെ വീഡിയോ കാണൂ.. കാര്യ ഗൗരവുമുള്ള എന്റര്‍ടൈന്‍മെന്റ് പ്രസംഗം എന്ന് പറഞ്ഞാല്‍ ഇതാണ്..

English summary
I was a scientist says Megastar Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam