»   » ഞാനങ്ങനെ പറഞ്ഞിട്ടില്ല, ദിലീപ് പറയുന്നതൊന്നും സത്യമല്ല, ചാനല്‍ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി: ലാല്‍

ഞാനങ്ങനെ പറഞ്ഞിട്ടില്ല, ദിലീപ് പറയുന്നതൊന്നും സത്യമല്ല, ചാനല്‍ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി: ലാല്‍

By: Rohini
Subscribe to Filmibeat Malayalam

റിപ്പോര്‍ട്ടര്‍ ചാനലിന് ദിലീപ് നല്‍കിയ അഭിമുഖവും അതിലെ ചില വെളിപ്പെടുത്തലുകളും വിവാദമാവുന്നു. ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് പ്രതി പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമുണ്ടെന്ന് നടന്‍ പറഞ്ഞിരുന്നു. ഇക്കാര്യം തന്നോട് പറഞ്ഞത് ലാല്‍ ആണെന്നായിരുന്നു ദിലീപിന്റെ വെളിപ്പെടുത്തല്‍.

ആക്രമിക്കപ്പെട്ട നടിയ്ക്ക് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടായിരുന്നു, ലാല്‍ ദിലീപിനോട് പറഞ്ഞത്?

എന്നാല്‍ ദിലീപിന്റെ വെളിപ്പെടുത്തലിനെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ലാല്‍. താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നും, ദിലീപ് പറയുന്നതൊന്നും സത്യമല്ല എന്നും ലാല്‍ വ്യക്തമാക്കി.

dileep-lal

എന്റെ മകന്റെ സിനിമയിലാണ് നടി അഭിനയിച്ചിരുന്നത്. അതു മാത്രമാണ് ബന്ധം. നടിയും പള്‍സര്‍ സുനിയും തമ്മില്‍ സുഹൃത്തുക്കളാണോ എന്ന് എനിക്ക് അറിയില്ല. അങ്ങനെ അവരെ ഒരിടത്തും കണ്ടിട്ടുമില്ല. തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ദിലീപ് പറയുന്നതെന്നും ദിലീപിന്റെ ചാനല്‍ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയെന്നും ലാല്‍ പ്രതികരിച്ചു.

എനിക്ക് താല്‍പ്പര്യം സിനിമയോട് മാത്രമാണ്. എന്റെ മകനും സിനിമയിലാണ്. മകന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. നടി കാര്‍ ചോദിച്ചപ്പോള്‍ നല്‍കി. അത്രമാത്രം. എന്റെ വീട്ടിലേക്കാണ് ആ കുട്ടി ആദ്യം എത്തിയത്. എല്ലാ പ്രശ്‌നവും എനിക്ക് ഒതുക്കി തീര്‍ക്കാമായിരുന്നു.

ഇപ്പോള്‍ എന്റെ മകനും നടിയുമായി ബന്ധമുണ്ടെന്ന് ചിലര്‍ പറയുന്നു. ഇത് തീര്‍ത്തും അടിസ്ഥാന രഹതിമാണ്. ദിലീപിന്റെ വെളിപ്പെടുത്തല്‍ ഏത് സാഹചര്യത്തിലാണെന്നും അറിയില്ല. ഇതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയോ ലക്ഷ്യമോ ഉണ്ടോയെന്നും എനിക്ക് അറിയില്ല. എന്ത് തന്നെയായാലും ദിലീപിന്റെ വെളിപ്പെടുത്തല്‍ തീര്‍ത്തും തെറ്റാണെന്നും ലാല്‍ വ്യക്തമാക്കി.

English summary
I was shocked when heard Dileep's revelation says Lal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam