»   » എന്നെ ഏറ്റവും അധികം ഞെട്ടിച്ചത് പൃഥ്വിരാജിന്റെ ആ ഭാവമാണെന്ന് ഭാഗ്യ ലക്ഷ്മി, ഏത് ഭാവം, എപ്പോള്‍ ??

എന്നെ ഏറ്റവും അധികം ഞെട്ടിച്ചത് പൃഥ്വിരാജിന്റെ ആ ഭാവമാണെന്ന് ഭാഗ്യ ലക്ഷ്മി, ഏത് ഭാവം, എപ്പോള്‍ ??

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നടി എന്നതിനപ്പുറം സാമൂഹിക പ്രവര്‍ത്തക കൂടെയാണ് ഭാഗ്യലക്ഷ്മി. സ്ത്രീകള്‍ക്ക് വേണ്ടിയും അവഗണിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയും തന്നാല്‍ കഴിയും വിധം ശക്തമായി ഭാഗ്യലക്ഷ്മി പ്രതികരിയ്ക്കും. അത് ജനം അംഗീകരിയ്ക്കുന്നതിലും മനസ്സിലാക്കുന്നതിലും സന്തോഷമുണ്ട് എന്ന് താരം പറയുന്നു.

ദിലീപിന്റെ ശത്രുക്കളെല്ലാം എങ്ങിനെ മോഹന്‍ലാലിന്റെ മിത്രങ്ങളാകുന്നു... ദിലീപിന്റെ സംശയം ??

കലാകാരന്മാര്‍ പ്രതികരിക്കണം എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. കൊച്ചിയില്‍ മലയാള സിനിമയിലെ പ്രമുഖ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ പൃഥ്വിരാജിന്റെ പ്രതികരണവും ഭാവവും തന്നെ ശരിയ്ക്കും ഞെട്ടിച്ചു എന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു.

കാലാകാരന്മാര്‍ പ്രതികരിക്കണം

സമൂഹത്തില്‍ നടക്കുന്ന തിന്മകള്‍ക്കെതിരെ കാലകാരന്മാര്‍ പ്രതികരിക്കണം എന്നാണ് ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം. പ്രത്യേകിച്ചും സിനിമാ താരങ്ങള്‍. എന്തൊക്കെ പറഞ്ഞാലും, അമാനുഷിക ശക്തിയുള്ള നായകന്മാര്‍ ജനങ്ങളെ വലിയ തോതില്‍ സ്വാധീനിയ്ക്കുന്നുണ്ട്. അവര്‍ പറയുന്നത് ജനം കേള്‍ക്കും.

പൃഥ്വിയുടെ ഭാവമാറ്റം

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ പൃഥ്വിരാജിന്റെ പ്രതികരണം ശരിയ്ക്കും എന്നെ ഞെട്ടിച്ചു. ആ സംഭവത്തോട് പ്രതികരിക്കുമ്പോഴുള്ള പൃഥ്വിരാജിന്റെ ഭാവം കണ്ടപ്പോള്‍ സന്തോഷം തോന്നി. ആ ഒരു സാഹചര്യത്തില്‍ സിനിമയില്‍ കാണുന്ന അതേ മുഖഭാവമായിരുന്നു യഥാര്‍ത്ഥ ജീവിതത്തിലും പൃഥ്വിയ്ക്ക്. അത് ജനങ്ങള്‍ക്ക് കിട്ടുന്ന ഒരു വിശ്വാസമാണ്- ഭാഗ്യ ലക്ഷ്മി പറഞ്ഞു.

എന്തായിരുന്നു പൃഥ്വിയുടെ ഭാവം

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും ശക്തമായി തുടക്കം മുതലേ പ്രതികരിച്ച നടനാണ് പൃഥ്വിരാജ്. ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് വേണ്ടി തുടക്കം മുതല്‍ മാനസിക പിന്തുണയും, ഞങ്ങളുണ്ട് കൂടെ എന്ന വിശ്വാസവും പൃഥ്വി നല്‍കി. ആക്രമിയ്ക്കാന്‍ വരുന്ന മാധ്യമപ്രവര്‍ത്തകരില്‍ നിന്നും നടിയെ സംരക്ഷിച്ചു നിര്‍ത്താനും പൃഥ്വി ശ്രദ്ധിച്ചു.

ആക്രമണത്തിന് ശേഷം ചെയ്ത ചിത്രം

ആ സംഭവത്തിന് ശേഷം നടി ആദ്യം ചെയ്ത ചിത്രം പൃഥ്വിരാജിനൊപ്പമായിരുന്നു. ഓരോ ഘട്ടത്തിലും നടി സ്വീകരിയ്ക്കുന്ന നടപടികളെയും, നടിയുടെ ധൈര്യത്തെയും പൃഥ്വി പ്രശംസിച്ചു. ഈ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ വന്ന സ്ത്രീ സംഘടനയെയും പൃഥ്വി പിന്തുണച്ചു.

ദിലീപിനെതിരെ തിരിഞ്ഞു

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍, അമ്മ എന്ന സംഘടനയില്‍ നിന്ന് നടനെ പുറത്താക്കാന്‍ മുന്‍കൈ എടുത്തതും പൃഥ്വിരാജാണെന്ന വാര്‍ത്തകളുണ്ട്.

English summary
I was so happy to see Prithvira's reaction on that day says Bhagyalakshmi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam