Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് പോര്; ഇന്ന് കൊട്ടിക്കലാശം, വെള്ളിയാഴ്ച വോട്ടെടുപ്പ്
- Sports IPL 2024: 2 ഓവറില്‍ 11ന് 1, പിന്നെ ദീപക്കിന് ഓവറില്ല! കാരണം ധോണി? മത്സരത്തിനിടെ ദേഷ്യപ്പെട്ടു
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ആ ട്രാഫിക്കില്‍ പെടേണ്ടത് ലെന ആയിരുന്നില്ല, പ്രവീണയായിരുന്നു
ലെനയുടെ കരിയര്‍ ഗ്രാഫ് എടുത്തുപൊക്കിയ സിനിമയണ് രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്' എന്ന ചിത്രത്തിലെ കഥാപാത്രം. സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ (റഹ്മാന്) ഭാര്യയായും റിയ (നിമിത പ്രമോദ്) എന്ന പതിനഞ്ചുകാരിയുടെ അമ്മയായും ലെന ആടിത്തകര്‍ത്ത ചിത്രം. സ്നേഹ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
മികച്ച സഹനടിക്കുള്ള സിമ അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, അമൃത ഫിലിം അവാര്‍ഡ് അങ്ങനെ ആ ചിത്രത്തിലെ കഥാപാത്രത്തിലൂടെ ലെനയ്ക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഒരുപാടായിരുന്നു. പക്ഷെ ഈ ട്രാഫിക് സംഭവിക്കേണ്ടിയിരുന്നത് യഥാര്‍ത്ഥത്തില്‍ ലെനയ്ക്കായിരുന്നില്ല.
പ്രവീണയ്ക്കായിരുന്നു ആദ്യം ഈ കഥാപാത്രത്തിന്റെ അവസരം ലഭിച്ചത്. പക്ഷെ ചില തടസ്സങ്ങള്‍ ഉണ്ടായതിനാല്‍ പ്രവീണയ്ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. അടുത്ത നറുക്ക് വീണത് ലെനയ്ക്കും. അടുത്തിനടെ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പ്രവീണ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
ഇപ്പോള്‍ രാജേഷ് പിള്ളയുടെ മറ്റൊരു ചിത്രത്തില്‍ മികച്ചൊരു വേഷം കിട്ടിയ സന്തോഷത്തിലാണ് പ്രവീണ. ട്രാഫിക്കിലെ സ്നേഹയെ പോലെ അഭിനയ പ്രാധാന്യമുള്ള വേഷം തന്നെയാണ് 'മിലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രവീണയ്ക്ക്. അമല പോളും നിവിന്‍ പോളിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ നിവിന്റെ സഹോദരിയുടെ വേഷം!
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി