കല്‍പനയും സെലക്ടീവാകുന്നു

By Aswathi

ഹാസ്യതാരങ്ങള്‍ ഒത്തിരിയുണ്ട് മലയാള സിനിമയില്‍. അതില്‍ തന്നെ സ്ത്രീ കഥാപാത്രങ്ങള്‍ വളരെ കുറവാണ്. ഭാവിയുടെ ലേഡി ജഗതി ശ്രീകുമാര്‍ എന്നാണ് കല്‍പനയെ വിശേഷപ്പിക്കുന്നത്. അല്പം ഗൗരവമുള്ള സിനിമകള്‍ ചെയ്ത് 'തനിച്ചല്ല ഞാന്‍' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നേടി. എന്നിട്ടും കല്‍പന ഹാസ്യം കൈവിട്ടിരുന്നില്ല. അതിനുള്ള തെളിവാണ് അഞ്ജലി മേനോന്‍ സംവിദാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിലെ ശാന്തച്ചേച്ചി എന്ന കഥാപാത്രം.

യുവത്വത്തിന്റെ ആഘോഷം എന്നതിലുപരി കുടുംബത്തിനും പ്രധാന്യം നല്‍കിയാണ് അഞ്ജലി ബാംഗ്ലൂര്‍ ഡെയ്‌സ് ഒരുക്കിയത്. ഒത്തിരി അമ്മമാരും ചേച്ചിമാരുമൊക്കെയുള്ള ചിത്രത്തില്‍ കല്‍പനയുടെ കഥാപാത്രം വ്യത്യസ്തമായെങ്കില്‍ അത് തീര്‍ച്ചയായും കല്‍പന എന്ന ഹാസ്യ നടിയിലൂടെയാണ്. അതുകൊണ്ടെന്തായി, ഈ ചിത്രത്തിന് ശേഷം കൂടുതല്‍ സെലക്ടീവാകാന്‍ കല്‍പ തീരുമാനിച്ചു. പ്രത്യേകത എന്തെങ്കിലും ഉള്ള കഥാപാത്രങ്ങളെ ശ്രദ്ധിക്കപ്പെടൂ എന്ന തിരിച്ചറിവാണ് കല്‍പനയെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

kalpana

എന്റെ ആദ്യ ഷോട്ട് വിമാനത്താവളത്തില്‍ വച്ചായിരുന്നു. അതിന് ശേഷമാണ് കല്യാണ് സമയത്ത് തറവാട്ടിലെ സീനുകള്‍ എടുത്തത്. ചുരിദാറിട്ട് ടിവിയ്ക്ക് മുമ്പില്‍ ഗോഷ്ടി കാണിക്കുമ്പോഴും ചീട്ടുകളിയൊക്കെ ചിത്രീകരിക്കുമ്പോഴും അതെന്തിനാണെന്ന് മനസ്സിലായിരുന്നില്ല. സിനിമ പുറത്തിറങ്ങിയപ്പോഴാണ് ഇത്രയും തലങ്ങള്‍ ആ കഥാപാത്രത്തിനുണ്ടെന്ന് മനസ്സിലായത്. ഭര്‍ത്താവ് വീട് വിട്ടു പോകുമ്പോഴും മറ്റും ഒരു വില്ലത്തിയുടെ ഛായയും ആ കഥാപാത്രത്തിനുണ്ടായിരുന്നു.

ഇനി ചെയ്യുമ്പോള്‍ ഇത്തരത്തില്‍ വ്യത്യസ്തമായ വേഷം മാത്രമെ ചെയ്യൂ എന്നാണ് കല്‍പന പറഞ്ഞത്. അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു എന്ന ചിത്രത്തിന് വേണ്ടിയും കല്‍പനയെ ക്ഷണിച്ചിരുന്നെങ്കിലും പനിയായതുകാരണം കല്‍പനയ്ക്ക് അത് നിരസിക്കേണ്ടി വന്നു. എന്തയാലും ഇത്തവണ കല്‍പന ഹാപ്പിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X