തുണിയുടുക്കണോ എന്ന് ഹിമ ശങ്കര്‍ തീരുമാനിക്കും
കൊച്ചി: ഹിമ ശങ്കറിന്റെ അര്‍ദ്ധ നഗ്നചിത്രങ്ങള്‍ ഉണ്ടാക്കിയ വിവാദങ്ങളും ്അതിന് ഹിമ നല്‍കിയ മറുപടിയും ഉണ്ടാക്കിയ കോലാഹലങ്ങള്‍ തീര്‍ന്നിട്ടില്ല. അതിന് മുമ്പേ വീണ്ടും വിവാദ പോസ്റ്റുമായ ഹിമ ഫേസ്ബുക്കിലെത്തി.
ശരീര പ്രദര്‍ശനത്തിന് ചരിത്രത്തിന്റെ പിന്‍ബലം തേടുകയാണ് ഹിമ. നൂറ് കൊല്ലം മുമ്പ് വരെ ഇവിടെ ആണും പെണ്ണും അടക്കം ഉള്ളവര്‍ പാതി വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ. ബ്രിട്ടീഷുകാരുടെ വരവിന് ശേഷമാണ് നമ്മുടെ കാലാവസ്ഥക്ക് യോജിക്കാത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങിയതെന്നും ഹിമ പറയുന്നുണ്ട്.

നമ്മള്‍ സ്വാഭാവികമായ പലതില്‍ നിന്നും മാറിയെന്നും സ്ത്രീകള്‍ വീട്ടിനുള്ളിലെ ഉകരണങ്ങള്‍ മാത്രമായെന്നും ഹിമ ശങ്കര്‍ അഭിപ്രായപ്പെടുന്നു. സര്‍ഗ്ഗാമത്മകതയുടെ വഴിയിലേക്ക് എത്തി നോക്കിയ സ്ത്രീകള്‍ക്ക് ശരീരം ഭാരമായി. ധൈര്യം കാണിച്ചവരെ തേവിശ്ശികളക്കിയെന്നും ചരിത്രത്തെ പിന്‍പറ്റി ഹിമ പറഞ്ഞുവക്കുന്നുണ്ട്.
ഇനി പറയുന്നത് ഹിമ സ്വന്തം ശരീരത്തെപ്പറ്റിയാണ്. അത് തന്റെ സ്വന്തം ശരീരമാണ് മറ്റാരുടേയും അല്ല. തന്റെ ശരീരം തുണിയുടുപ്പിക്കണോ, ഉടുപ്പിടാതെ ഇരിക്കണോ, ഒരു കഥാപാത്രം ചെയ്യുമ്പോള്‍ എങ്ങനെ അഭിനിയിക്കണം എന്നെല്ലാം വേറെ ആര്‍ക്കും തീരുമാനിക്കാന്‍ പറ്റില്ലെന്നും ഹിമ പറയുന്നു.
എല്ലാ പെണ്‍ ശരീരവും ഒരു പോലെയാണ്. എല്ലാ ആണ്‍ശരീരവും ഒരു പോലെയാണ്. സ്വന്തം അനിയത്തിയെ തുണിയില്ലാതെ കണ്ടാല്‍ കെട്ടുപോകുന്ന മനസ്സുള്ളവരാണ് പലരും. ആറ് മാസം പ്രായമായ കുഞ്ഞിനെ കണ്ടാല്‍ പോലും കാമം ഇളകുന്നവര്‍ എങ്ങനെ ഉണ്ടായി എന്ന സംശയംവും ഹിമ ഉന്നയിക്കുന്നുണ്ട്.


Click it and Unblock the Notifications