കാത്തിരിക്കൂ, എന്റെ വിവാഹത്തിന് ഇനിയും സമയുണ്ട്: ഭാവന
വെള്ളിത്തിരയില്‍ ഓരോരുത്തരായി കല്യാണം കഴച്ച് ഒതുങ്ങുമ്പോള്‍ ഭാവനയോട് വീണ്ടും ചോദ്യം ആവര്‍ത്തിക്കുന്നു. എന്നാണ് കെട്ട്. ഭാവനയുടെ വിവാഹം 2015 ജനുവരിയില്‍ നടക്കുന്നു എന്ന് പറഞ്ഞ് പരത്തിയവരും കുറവല്ല. ഒടുവില്‍ വീണ്ടും വിശദീകരണവുമായി ഭാവനയ്ക്ക് തന്നെ രംഗത്ത് വരേണ്ടി വന്നു.
ഫേസ്ബുക്കിലൂടെയാണ് ഭാവന വിവാഹ വാര്‍ത്തകളോട് പ്രതികരിച്ചത്. തന്റെയല്ല ചേട്ടന്റെ വിവാഹമാണ് നടക്കാനിരിക്കുന്നതെന്നും എന്റെ വിവാഹത്തിന് ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നുവെന്നും ഭാവന ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടു.

'പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളേ, എന്റെ വിവാഹത്തെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ കേട്ടു. 2015 ജനുവരിയില്‍ നടക്കാനിരിക്കുന്നത് എന്റെ മൂത്ത ജ്യേഷ്ഠന്റെ വിവാഹമാണ്. മാധ്യമ പ്രവര്‍ത്തകരും ആരാധകരും അത് എന്റേതാണെന്ന് തെറ്റിദ്ധരിച്ചു. ഇതുമായി ബന്ധപ്പെട്ട് ആശംസകള്‍ അറിയിച്ചുകൊണ്ട് ഒരുപാട് പേര്‍ ഫോണില്‍ വിളിച്ചു. മറുപടി പറഞ്ഞ് മടുത്തു- ഭാവന ഫേസ്ബുക്കില്‍ എഴുതി

Post by Bhavana.

എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ടെന്നും വിവാഹതിയാകുന്നതിന് മുമ്പ് തീര്‍ച്ചയായും ഞാന്‍ അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതായിരിക്കുമെന്നും ഭാവന വ്യക്തമാക്കി.

Click it and Unblock the Notifications