ദീപികയെ ഓണ്‍സ്ക്രീനില്‍ ചുംബിയ്ക്കണം;സിദ്ധാര്‍ത്ഥ്

By Meera Balan

മുംബൈ: ദീപിക പദുക്കോണിനെ ഓണ്‍ സ്‌ക്രീനില്‍ ചുംബിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു യുവാതാരം. 'ഹസീ തോ ഫസീ' എന്ന ചിത്രത്തിലെ നായകന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് വേറിട്ട ആഗ്രഹവുമായി നടക്കുന്നത്. ദീപികയോടുള്ള ഈ ഒരു ആരാധന പല അഭിമുഖങ്ങളിലും കോഫീ വിത്ത് കരണ്‍ ഉള്‍പ്പടെയുള്ള പരിപാടികളിലും സിദ്ധാര്‍ത്ഥ് പറഞ്ഞിട്ടുണ്ട്.

ഇതേ അഭിമുഖത്തില്‍ ആലിയ ഭട്ടിനൊടൊപ്പമുള്ള ചുംബന രംഗം തനിയ്ക്ക് ആസ്വദിയ്ക്കാന്‍ കഴിഞ്ഞില്ലെന്നും സിദ്ധാര്‍ത്ഥ്. സ്റ്റുഡന്‍റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ആലിയയെക്കാള്‍ ദീപികയെ ഓണ്‍സ്‌ക്രീനില്‍ ചുംബിയ്ക്കുന്നതാണ് തനിയ്ക്ക് കൂടുതല്‍ ആസ്വദിയ്ക്കാന്‍ കഴിയുകയെന്ന് സിദ്ധാര്‍ത്ഥ്.

Sidharth Malhotra

സ്റ്റുഡന്റ് ഓഫ് ദ ഇയറില്‍ ആലിയയുമൊത്തുള്ള ചുംബനം ആസ്വദിയ്ക്കാന്‍ പറ്റാത്തത് സിനിമയിലെ 'ടെക്‌നിക്കു'കള്‍ കാരണമാണെന്നും സിദ്ധാര്‍ത്ഥ്. ദീപികയെ ചുംബിയ്ക്കാനുള്ള ആഗ്രഹം സിദ്ധാര്‍ത്ഥ് ആദ്യം വെളിപ്പെടുത്തിയത് ഫിലിം ഫെയര്‍ മാഗസിനിലൂടെയാണ്. അവസരം കിട്ടുമ്പോഴെല്ലാം ദീപികയെ പുകഴ്ത്താന്‍ ഈ യുവതാരം മറക്കുന്നില്ലെന്നതും ബോളിവുഡില്‍ പുതിയ ചില ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X