»   » ഒരു ചെറുക്കനെ കിട്ടേണ്ട താമസം, അപ്പോള്‍ കല്യാണം കഴിയ്ക്കുമെന്ന് ഷംന കാസിം, പക്ഷെ ഒരു ഡിമാന്റ്

ഒരു ചെറുക്കനെ കിട്ടേണ്ട താമസം, അപ്പോള്‍ കല്യാണം കഴിയ്ക്കുമെന്ന് ഷംന കാസിം, പക്ഷെ ഒരു ഡിമാന്റ്

Posted By: Rohini
Subscribe to Filmibeat Malayalam

കുറേ കാലമായി ഷംന കാസിമിനെ ഫേസ്ബുക്കിലൂടെ വിവാഹം കഴിപ്പിയ്ക്കുകയാണ്. ഷംന കാസിം വിവാഹിതയായെന്നുള്ള വാര്‍ത്തകള്‍ പല തവണ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. എന്തിനേറെ, പുതിയ ചിത്രത്തില്‍ ഗര്‍ഭിണിയായി അഭിനയിച്ചപ്പോള്‍, കല്യാണം കഴിക്കാതെ ഷംന ഗര്‍ഭിണിയായി എന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചു.

ഇനിയല്‍പം സീരിയസാണ്. ഷംന കാസിം സീരിയസായി തന്നെ വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കുന്നുണ്ട്. എപ്പോ കെട്ടും എപ്പോ കെട്ടും എന്നുള്ള വീട്ടുകാരുടെയും കൂട്ടുകാരുടെയും ആരാധകരുടെയും ചോദ്യത്തിന് അവസാനം വേണ്ടേ....

കല്യാണം ആലോചിയ്ക്കുന്നു

ഇനിയും ഇങ്ങനെ പോയാല്‍ മതിയോ കല്യാണം വേണ്ട എന്ന് അച്ഛനും അമ്മയും ചോദിച്ചു. ആലോചിച്ചപ്പോള്‍ ശരിയാണല്ലോ എന്ന് തോന്നി... കല്യാണം കഴിക്കാന്‍ തീരുമാനിച്ചു എന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷംന കാസിം പറഞ്ഞു.

ഇത് സീരിയസാണ്

ഇതുവരെ ഫേസ്ബുക്കിലും മറ്റും വന്ന വ്യാജ വാര്‍ത്തകള്‍ പോലെയല്ല. താന്‍ സത്യമായിട്ടും കല്യാണത്തെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്ന് ഷംന പറയുന്നു. വിവരങ്ങളൊക്കെ ഫേസ്ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ അല്ലാതെ തന്നെ നേരിട്ട് അറിയിക്കും എന്നും നടി പറഞ്ഞു.

ചെറുക്കനെ വേണം, ഡിമാന്റ് ഒന്ന് മാത്രം

ഇനി ചെറുക്കനെ കിട്ടേണ്ട താമസം മാത്രമേ ഉള്ളൂവത്രെ. പക്ഷെ ഒരു കാര്യമുണ്ട്, ചെറുക്കന്‍ നോര്‍ത്ത് ഇന്ത്യക്കാരന്‍ ആയിരിക്കണം. ഹിന്ദി തനിക്കത്ര വശമില്ല എന്നും, എന്നാലും സാരമില്ല നോര്‍ത്ത് ഇന്ത്യക്കാരനെ മതി എന്നുമാണ് ഷംന പറയുന്നത്.

കാവ്യ- ദിലീപ് വിവാഹം പോലെ

കാവ്യ സിനിമയിലെ അടുത്ത കൂട്ടുകാരികളില്‍ ഒരാളാണ്. കാവ്യ - ദിലീപ് വിവാഹത്തെ കുറിച്ച് എനിക്കൊരു അറിവും ഉണ്ടായിരുന്നില്ല. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വിവാഹം വേണം എന്നാണ് എന്റെയും ആഗ്രഹം.

വിവാഹ ശേഷം അഭിനയിക്കുമോ?

വിവാഹ ശേഷം അഭിനയിക്കണോ വേണ്ടയോ എന്നുള്ളത് അദ്ദേഹത്തിന്റെ തീരുമാനമായിരിയ്ക്കും. പക്ഷെ ഡാന്‍സ് മുന്നോട്ട് കൊണ്ടു പോകാന്‍ താത്പര്യമുണ്ട്. അതെന്റെ പാഷനാണ്- ഷംന കാസിം പറഞ്ഞു.

English summary
I will get marry soon says Shamna Kasim

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam