ഞാന്‍ പ്രണയിച്ചേ വിവാഹം കഴിക്കൂ: ഇനിയ
മലയാളിയായിട്ടും തമിഴില്‍ ഭാഗ്യം ലഭിച്ച നായികയാണ് ഇനിയയും. ഇപ്പോള്‍ തമിഴില്‍ മാത്രം ശ്രദ്ധ കൊടുക്കുന്ന ഇനിയയ്ക്ക് ചെറുതും വലുതുമായി ഒത്തിരി കഥാപാത്രങ്ങളുമായി തമിഴകത്തു തന്നെ തിരക്കാണ്. അതിനിടയില്‍ ഒരു വിവാഹത്തെ കുറിച്ച് നടി ചിന്തിക്കുന്നില്ല.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇനിയ പറഞ്ഞത്. പക്ഷെ വിവാഹം ചെയ്യുമ്പോള്‍ തീര്‍ച്ചയായും അതൊരു പ്രണയവിവാഹമായിരിക്കുമെന്നും ഇനിയ വ്യക്തമാക്കി.

പിന്നെ പ്രണയവിവാഹത്തിന് വീട്ടുകാര്‍ എതിര്‍ക്കുമെന്ന ഭയവും ഇനിയയ്ക്കില്ല. എന്തെന്നാല്‍ ഇനിയയുടെ മാതാപിതാക്കളുടെയും ഒരു പ്രണയവിവാഹമായിരുന്നു. ആ പ്രണയം ഇന്നും കാണുന്നതുകൊണ്ടാവാം നടിയും തന്റെ ജീവിതപങ്കാളിയെ താന്‍ തന്നെ കണ്ടെത്തുമെന്ന കാഴ്ചപ്പാടിലെത്തിയത്.
ജോണ്‍ ബ്രിട്ടാസിനൊപ്പം 'വെള്ളിവെളിച്ചത്തില്‍' എന്ന ചിത്രമാണ് ഒടുവില്‍ ഇനിയ മലയാളത്തില്‍ ചെയ്തത്. യെസ് അയാം, എന്റെ ഓര്‍മയില്‍ എന്നീ രണ്ടു മലയാള ചിത്രത്തില്‍ കരാറൊപ്പിട്ട ഇനിയ ഇപ്പോള്‍ 'രണ്ടാവതു പടം' എന്ന തമിഴ് ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഐറ്റം ഡാന്‍സിനും മടിയില്ലാത്ത ഇനിയയ്ക്ക് അത്തരത്തിലും ധാരാളം അവസരം വരുന്നുണ്ട്. 'ഒരു ഊരിലെ രണ്ട് രാജ' എന്ന ചിത്രത്തിലൂടെയാണ് ഇനിയയും ഐറ്റം ഡാന്‍സിലേക്ക് തിരിയുന്നത്.


Click it and Unblock the Notifications