»   » ലീല പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ അസോസിയേഷന്റെ ഓഫീസിന് മുന്നില്‍ കടയിട്ട് സിഡി വില്‍ക്കും: രഞ്ജിത്ത്

ലീല പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ അസോസിയേഷന്റെ ഓഫീസിന് മുന്നില്‍ കടയിട്ട് സിഡി വില്‍ക്കും: രഞ്ജിത്ത്

Written By:
Subscribe to Filmibeat Malayalam

തന്റെ ലീല എന്ന ചിത്രം പ്രദര്‍ശിപ്പിയ്ക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സഹകരിച്ചില്ലെങ്കില്‍ ഓഫീസിന് മുന്നില്‍ കടയിട്ട് ചിത്രത്തിന്റെ സിഡികള്‍ വില്‍ക്കുമെന്ന് സംവിധായകനും നിര്‍മാതാവുമായ രഞ്ജിത്ത്.

ലീല ബാന്‍ ചെയ്തിട്ടില്ല, രഞ്ജിത്ത് അച്ചടക്കം പാലിക്കണം എന്ന് നിര്‍മാതാക്കളുടെ സംഘടന


സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരുടെ ദിവസവേതനം ഫെഫ്ക വര്‍ദ്ധിപ്പിച്ചതിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച സിനിമാ പണിമുടക്ക് വകവയ്ക്കാത്തെ ലീലയുടെ ചിത്രീകരണം നടത്തിയതിനെ തുടര്‍ന്ന് ചിത്രം നിര്‍മാതാക്കളുടെ സംഘടന ബാന്‍ ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു.


ranjith

ഏപ്രില്‍ മാസം ലീല റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. തിയേറ്ററുകള്‍ തന്റെ സിനിമ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന് രഞ്ജിത്ത് പറഞ്ഞു. വിലക്കിനെതിരെ പ്രതികരിക്കാന്‍ തന്നെയാണ് എന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.


അതേ സമയം ഇത് സംബന്ധിച്ച ഒരു പേപ്പറും എനിക്കാരും തന്നിട്ടില്ല എന്ന് രഞ്ജിത്ത് പറയുന്നു. തീയേറ്ററുകാരെ അവര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. വരട്ടെ, നോക്കാം എന്ന ഒരു നിലയിലാണ് ഞാനിപ്പോള്‍. ഞാന്‍ ഇത് സംബന്ധിച്ച് ഒരു സംഘടനയുമായും സംസാരിച്ചിട്ടില്ല. അത് ഫെഫ്കയുമായിപ്പോലും സംസാരിച്ചിട്ടില്ല. ഫെഫ്കയോട് ഇതൊന്നും പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല എന്നും രഞ്ജിത്ത് പറയുന്നു

English summary
I will make 'Leela's CDs, if not screened

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam