»   » ആഞ്ജനേയന്റെ വിവാഹക്കാര്യം അറിയാമായിരുന്നു: അനന്യ

ആഞ്ജനേയന്റെ വിവാഹക്കാര്യം അറിയാമായിരുന്നു: അനന്യ

Posted By:
Subscribe to Filmibeat Malayalam
Ananya-Anjaneyan engagement
അനന്യയുടെ വിവാഹനിശ്ചയവും അതിനെത്തുടര്‍ന്നുണ്ടായ പുകിലുമെല്ലാം ഒന്നടങ്ങി വരുന്നേയുള്ളൂ. അനന്യയുടെ പ്രതിശ്രുത വരന്‍ ആഞ്ജനേയന്‍ നേരത്തെ വിവാഹിതനാണെന്ന കാര്യം നടിയുടെ വീട്ടുകാരെ മാത്രമല്ല, സിനിമാപ്രേമികളെയും ഞെട്ടിച്ചിരുന്നു.

ഇതേതുടര്‍ന്ന് ആഞ്ജനേയനെതിരെ അനന്യയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയെന്നും അനന്യ വീട്ടുതടങ്കലിലാണെന്നുമൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാലിതെല്ലാം അടിസ്ഥാനരഹിതമാണെന്ന് നടിയും കുടുംബവും വ്യക്തമാക്കിയതോടെ ഈ പുകിലുകള്‍ക്കും അവസാനമായി.

വിവാദത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായാണ് അനന്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇവിടെ പ്രചരിച്ചതെല്ലാം കാമ്പില്ലാത്ത കാര്യങ്ങളാണ്. ആഞ്ജനേയന്‍ നേരത്തെ വിവാഹിതനാണെന്ന കാര്യം എനിയ്ക്കറിയാമായിരുന്നു. അദ്ദേഹം എന്നെ വഞ്ചിച്ചിട്ടില്ല. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു, വിവാഹിതരാവാനും തീരുമാനിച്ചു കഴിഞ്ഞു. ആദ്യവിവാഹബന്ധം തകരാനുള്ള കാരണമെന്തെന്ന് ആഞ്ജനേയന്‍ തന്നോട് പറഞ്ഞിരുന്നു- ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനന്യ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ചില പത്രങ്ങളില്‍ വന്നതുപോലെ അദ്ദേഹത്തിന് മക്കളൊന്നുമില്ല. നല്ലൊരു സുഹൃത്താണ് ആഞ്ജനേയന്‍. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ ഞങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കിയിട്ടേയുള്ളൂ.

വിവാഹത്തില്‍ മാതാപിതാക്കള്‍ക്കുള്ള എതിര്‍പ്പിനെക്കുറിച്ചും അനന്യ വിശദീകരിയ്ക്കുന്നു. അവര്‍ക്ക് പ്രശ്‌നമുണ്ടെന്ന് എന്തിന് ചോദിയ്ക്കുന്നു. അദ്ദേഹം നേരത്തെ വിവാഹിതനാണ് ഇക്കാര്യം മാതാപിതാക്കള്‍ക്കും അറിയാം. അവരത് അംഗീകരിയ്ക്കുകയും ചെയ്തു. പിന്നെന്താ കുഴപ്പം- അനന്യ ചോദിയ്ക്കുന്നു.

English summary
Fresh from the success of Engeyum Eppodhum, Ananya walked into a beautiful relationship. She later got engaged to the man of her dreams, Anjaneyan. The businessman seemed to love her and take good care of her. All was well and she even got engaged to him. But for the past few weeks there have been rumours flying thick and fast about how her folks discovered, that her fiance was an already married man with children

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam