ഞാന്‍ കൊച്ചിയെ മിസ് ചെയ്യും: മീര നന്ദന്‍
ചലച്ചിത്ര താരം മീരനന്ദന്‍ കൊച്ചിയിലാണ് ജനിച്ചതും വളര്‍ന്നതെന്നും മിക്കവര്‍ക്കും അറിയാവുന്നത്. പെട്ടന്നൊരു സുപ്രഭാതത്തില്‍ ഫേസ്ബുക്കിലൂടെ ഞാന്‍ കൊച്ചിയെ മിസ് ചെയ്യും എന്ന് എഴുതിയാല്‍ അതില്‍ നിന്ന് പലതും ഊഹിക്കാം. മീര കൊച്ചിയില്‍ നിന്ന് എങ്ങോട്ടോ പോകുന്നു, മീര വിവാഹത്തിനൊരുങ്ങുകയാണോ ഇങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം.
അധികം ചിന്തിച്ച് കാടുകയറേണ്ടതില്ല. മീരനന്ദന്‍ വിവാഹത്തിനൊരുങ്ങുന്നതുകൊണ്ടൊന്നുമല്ല ഇങ്ങനെ ഒരു പോസ്റ്റ്. താരം യു എസിലേക്ക് പറക്കുകയാണ്. ഒരു മാസത്തെ സ്‌റ്റേജ് പരിപാടിയ്ക്ക് വേണ്ടി മീര അമേരിക്കയ്ക്ക് പോകുകയാണ്. അപ്പോള്‍ താന്‍ കൊച്ചിയെ മിസ് ചെയ്യുമെന്നാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെ്തതിന്റെ മുഴുവന്‍ രൂപം.

ഇപ്പോള്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മീര. ഈ ചിത്രത്തിന്റെ പണി പൂര്‍ത്തിയായാല്‍ വൈകാതെ ഒരു മലയാള സിനിമയ്ക്ക് കാരാറൊപ്പിടുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. 2013 എന്ന വര്‍ഷം തനിക്ക് ഒരു പാട് അവസരങ്ങള്‍ നല്‍കിയെന്നും ഈ വര്‍ഷവും അത് പ്രതീക്ഷിക്കുന്നുവെന്നും മീര നേരത്തെ ഒരവസരത്തില്‍ പറഞ്ഞിരുന്നു.

Post by Meera Nandan.

ഗോസിപ്പു വീരന്മാര്‍ക്ക് പറഞ്ഞു പരത്താന്‍ ഇപ്പോഴൊന്നും കല്യാണത്തെ കുറിച്ച് മീര ചിന്തിക്കുന്നില്ല. പഠനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുകയാണ്. അഭിനയത്തിന് പുറമെ ഇപ്പോള്‍ പാട്ടിലും മീര തിളങ്ങുകയാണ്. മലയാളത്തില്‍ മാത്രമല്ല ഒരു തെലുങ്ക് ചിത്രത്തിനു വേണ്ടിയും മീര പാടിയിട്ടുണ്ടത്രെ.

Click it and Unblock the Notifications