»   » ആദ്യമൊക്കെ എന്നെ കണ്ടാല്‍ ഭയങ്കര വൃത്തികേടായിരുന്നു; മമ്മൂട്ടിയുടെ നായിക പറയുന്നു

ആദ്യമൊക്കെ എന്നെ കണ്ടാല്‍ ഭയങ്കര വൃത്തികേടായിരുന്നു; മമ്മൂട്ടിയുടെ നായിക പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന് വൈറ്റ് എന്ന ചിത്രത്തിലൂടെ, മമ്മൂട്ടിയുടെ നായികയായി ഒരു ബോളിവുഡ് സുന്ദരി മലയാളത്തില്‍ എത്തുകയാണ്, ഹുമ ഖുറേഷി!. തന്റെ സൗന്ദര്യത്തെ കുറിച്ചും, സിനിമാ സമീപനത്തെ കുറിച്ചും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഹുമ സംസാരിക്കുകയുണ്ടായി.

സൗന്ദര്യം ഇല്ല എന്ന പേരില്‍ പണ്ടൊക്കെ ഒരുപാട് കളിയാക്കല്‍ കേട്ടവളാണത്രെ ഹുമ. പണ്ട് തന്നെ കാണാന്‍ ഭയങ്കര വൃത്തികേടായിരുന്നു എന്നും എന്നാല്‍ അതോര്‍ത്ത് ഒരിക്കലും വിഷമിച്ചിട്ടില്ല എന്നും ഹുമ ഖുറേഷി പറഞ്ഞു.

ആദ്യമൊക്കെ എന്നെ കണ്ടാല്‍ ഭയങ്കര വൃത്തികേടായിരുന്നു; മമ്മൂട്ടിയുടെ നായിക പറയുന്നു

വണ്ണമുള്ള ബോളിവുഡ് നായിക എന്ന് വിളിച്ച് ആദ്യമൊക്കെ എന്നെ പലരും കളിയാക്കുമായിരുന്നു. പിന്നീട് സിനിമകള്‍ക്ക് വേണ്ടി തടി കുറച്ചപ്പോള്‍ അതും ചര്‍ച്ചയായി.

ആദ്യമൊക്കെ എന്നെ കണ്ടാല്‍ ഭയങ്കര വൃത്തികേടായിരുന്നു; മമ്മൂട്ടിയുടെ നായിക പറയുന്നു

ആദ്യമൊക്കെ എന്നെ കാണാന്‍ ഭയങ്കര വൃത്തികേടായിരുന്നു. നല്ലത് എന്ന് പറയുന്ന നടിമാരുടെ കൂട്ടത്തില്‍ ആയിരുന്നില്ല ഞാന്‍. പക്ഷെ ഞാന്‍ എന്നെ കാണുന്നത് അത്തരമൊരു സ്‌പേസിലല്ല- ഹുമ പറയുന്നു.

ആദ്യമൊക്കെ എന്നെ കണ്ടാല്‍ ഭയങ്കര വൃത്തികേടായിരുന്നു; മമ്മൂട്ടിയുടെ നായിക പറയുന്നു

എവിടെ നിന്നാണ് ഞാന്‍ വരുന്നത്, എന്നെ കാണാന്‍ വളരെ മോശമാണ് എന്നൊന്നും ഒരിക്കലും ഞാന്‍ എന്നെ കുറിച്ച് ചിന്തിച്ചിട്ടില്ല. എപ്പോഴും ഞാന്‍ ഞാനായിരിക്കാനാണ് ആഗ്രഹിയിക്കുന്നത്. എന്നില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

ആദ്യമൊക്കെ എന്നെ കണ്ടാല്‍ ഭയങ്കര വൃത്തികേടായിരുന്നു; മമ്മൂട്ടിയുടെ നായിക പറയുന്നു

ഒരു കലാകാരി എന്ന നിലയില്‍ സിനിമയില്‍ എന്റെ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ ജോലി ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നാളെ ഒരു ചിത്രത്തിന് വേണ്ടി മുടി മുറിക്കാന്‍ പറഞ്ഞാല്‍ ഞാനത് ചെയ്യും. അതില്‍ യാതൊരു വിഷമവും വിചാരിക്കില്ല.

ആദ്യമൊക്കെ എന്നെ കണ്ടാല്‍ ഭയങ്കര വൃത്തികേടായിരുന്നു; മമ്മൂട്ടിയുടെ നായിക പറയുന്നു

ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ എനിക്കൊരിക്കലും നാണക്കേട് തോന്നിയിട്ടില്ല. ഒരു കലാകാരി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും നമ്മള്‍ ആളുകള്‍ക്ക് നല്ല ഉദാഹരണമായിരിക്കണം- ഹുമ പറഞ്ഞു.

English summary
I will never be apologetic about how I look: Huma Qureshi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam