താനൊരിക്കലും വിവാഹം കഴിക്കില്ലെന്ന് ഹണി റോസ്
മലയാളത്തില്‍ ന്യൂ ജനറേഷന്‍ നായികമാരില്‍ മുന്‍ നിരയിലാണ് ഹണി റോസിന്റെ സ്ഥാനം. ട്രിവാന്‍ഡ്രം ലോഡ്ജ് ഹിറ്റായതിന് ശേഷം ഹണി റോസിന് വന്ന ആരാധകരില്‍ ഭൂരിഭാഗവും പുരുഷഗണത്തില്‍ നിന്നായിരിക്കാം. അതോടെ തിരക്കായ ഹണി റോസിന് ഇപ്പോള്‍ മലയാള സിനിമയില്‍ നിറയെ അവസരങ്ങളാണ്.
അടുത്തിടെ മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവി പരിപാടികളെ കുറിച്ചും പുതിയ സിനിമകളുടെ വിശേഷങ്ങളെ കുറിച്ചും ഹണി റോസ് സംസാരിക്കുകയുണ്ടായി. താനൊരിക്കലും വിവാഹം ചെയ്യില്ലെന്നാണ് ഭാവി കാര്യങ്ങളെ സംബന്ധിച്ച് സംസാരിക്കവെ താരം വ്യക്തമാക്കിയത്. അതിന്റെ കാരണങ്ങള്‍ തുടര്‍ന്ന് വായിക്കൂ.

താനൊരിക്കലും വിവാഹം കഴിക്കില്ലെന്ന് ഹണി റോസ്
ഞാനൊരിക്കലും വിവാഹം കഴിക്കില്ലെന്ന് ഹണി റോസ് വ്യക്തമാക്കി. വിവാഹം എന്ന സമ്പ്രദായത്തിലെ തനിയ്ക്ക് വിശ്വാസമില്ലെന്ന് നടി പറയുന്നു

താനൊരിക്കലും വിവാഹം കഴിക്കില്ലെന്ന് ഹണി റോസ്
ഹണി റോസിനെ സംബന്ധിച്ച് വിവാഹം എന്നത് സ്ത്രീകളുടെ സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രിയ്ക്കുന്ന എഗ്രിമെന്റാണത്രെ

താനൊരിക്കലും വിവാഹം കഴിക്കില്ലെന്ന് ഹണി റോസ്
അത്തരത്തിലൊരു എഗ്രിമെന്റുമായി തനിക്കൊരിക്കലും പൊരുത്തപ്പെട്ടു പോകാന്‍ കഴിയില്ലെന്നാണ് ഹണി റോസ് പറയുന്നത്.

താനൊരിക്കലും വിവാഹം കഴിക്കില്ലെന്ന് ഹണി റോസ്
ജീവിതത്തില്‍ ഒരു ലൈഫ് പാര്‍ട്‌നര്‍ ഇല്ലാതെയും വിജയ്ച്ചു കാണിച്ച എത്രയോ സ്ത്രീകളുണ്ട്. അവര്‍ക്കെല്ലാം വിജയ്ക്കാമെങ്കില്‍ തനിക്കെന്തുകൊണ്ട് പാടില്ലെന്ന ഭാവമാണ് ഹണിയ്ക്ക്

താനൊരിക്കലും വിവാഹം കഴിക്കില്ലെന്ന് ഹണി റോസ്
എപ്പോഴും സിംഗ്ള്‍ ആയിരിക്കാനാണ് ഹണി റോസിന് ഇഷ്ടം. ഇപ്പോഴുള്ള ഈ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസുമായി താന്‍ സംതൃപ്തയും സന്തോഷവതിയുമാണെന്ന് ഹണി പറയുന്നു.

താനൊരിക്കലും വിവാഹം കഴിക്കില്ലെന്ന് ഹണി റോസ്
സര്‍ സിപി എന്ന ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ് ഹണി റോസിപ്പോള്‍. ജയറാം നായകനാകുന്ന ചിത്രത്തില്‍ കേന്ദ്ര നായിക വേഷത്തെയാണ് ഹണി അവതരിപ്പിയ്ക്കുന്നത്.

താനൊരിക്കലും വിവാഹം കഴിക്കില്ലെന്ന് ഹണി റോസ്
മൈ ഗോഡ് എന്ന ചിത്രമാണ് അടുത്തതായി ചെയ്യുന്നത്. സുരേഷ് ഗോപിയാണ് നായകന്‍. അത് കഴിഞ്ഞാല്‍ ആസിഫ് അലി നായകനാകുന്ന യു ടൂ ബ്രൂട്ടസ്, ജയസൂര്യ നായകനാകുന്ന കുംബസാരം എന്നീ ചിത്രങ്ങളുമുണ്ട്.

Click it and Unblock the Notifications